യൂറോപ്പില്‍ കൂട്ടക്കൊലയിലൂടെ ഹിറ്റ്ലര്‍ യഹൂദ പ്രശ്നം പരിഹരിച്ചു എന്ന് നോര്‍മന്‍ ഫിങ്കത്സ്റ്റൈന്‍

യൂറോപ്പില്‍ കൂട്ടക്കൊലയിലൂടെ ഹിറ്റ്ലര്‍ യഹൂദ പ്രശ്നം പരിഹരിച്ചു എന്ന് നോര്‍മന്‍ ഫിങ്കത്സ്റ്റൈന്‍

Breaking News Europe

യൂറോപ്പില്‍ കൂട്ടക്കൊലയിലൂടെ ഹിറ്റ്ലര്‍ യഹൂദ പ്രശ്നം പരിഹരിച്ചു എന്ന് നോര്‍മന്‍ ഫിങ്കത്സ്റ്റൈന്‍

ഹിറ്റ്ലര്‍ യഹൂദ പ്രശ്നം പരിഹരിച്ചതിനാല്‍ യൂറോപ്പില്‍ വലിയ തോതിലുള്ള യഹൂദ വിരുദ്ധത ഇല്ലെന്ന് എഴുത്തുകാരനും രാഷ്ട്രീയ ശാസ്ത്രജ്ഞനും, യഹൂദ യിസ്രായേല്‍ നിരൂപകനുമായ നോര്‍മന്‍ ഫിങ്കത്സ്റ്റൈന്‍ അവകാശപ്പെടുന്നു.

പീഢനവും സ്വാംശീകരണവും ഒഴിവാക്കാനുള്ള ഒരു ശ്രമമാണ് സയണിസം എന്നതിന്റെ യഥാര്‍ത്ഥ യുക്തിയെക്കുറിച്ചുള്ള വിശദീകരണത്തിനിടെയാണ് ഫിങ്കിത്സ്റ്റൈന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

യൂറോപ്പില്‍ ഇപ്പോള്‍ വലിയ തോതിലുള്ള യഹൂദ വിരുദ്ധത ഇല്ലാത്തതിന്റെ കാരണം ഹിറ്റലര്‍ യഹൂദ പ്രതിസന്ധി പരിഹരിച്ചതുകൊണ്ടാണ്.

ആറു ദശലക്ഷം യഹൂദരെ ഉന്മൂലനം ചെയ്തു. അങ്ങനെ യഹൂദ പ്രശ്നം പരിഹരിച്ചു.

ഫിങ്കത്സ്റ്റൈന്‍ അവകാശപ്പെട്ടു. ആ യഹൂദന്മാര്‍ യൂറോപ്പില്‍ തുടര്‍ന്നിരുന്നെങ്കില്‍ യഹൂദ വിരുദ്ധതയുടെ തോത് ഇപ്പോഴും വളരെ ഉയര്‍ന്നതായിരിക്കുമെന്ന് താന്‍ സംശയിക്കുന്നതായി ഫിങ്കത്സ്റ്റൈന്‍ കൂട്ടിച്ചേര്‍ത്തു.

സയണിസം വംശീയതയാണ് എന്ന് ആശങ്കപ്പെടുന്ന യു.കെ.യിലെ ഗ്രീന്‍ പാര്‍ട്ടി അംഗീകരിച്ച ഒരു പ്രമേയത്തെത്തുടര്‍ന്ന് അതിന്റെ നിര്‍വ്വചനം സംബന്ധിച്ച ചോദ്യത്തില്‍നിന്നാണ് സയണിസത്തിനു പിന്നിലെ യുക്തിയെക്കുറിച്ചുള്ള ചര്‍ച്ച ഉടലെടുത്തത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.