ശമ്പളക്കാര്യത്തില്‍ നിരാശ; യു.എ.ഇ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ പ്രവാസികളില്‍ പകുതിപ്പേരും ജോലി ഉപേക്ഷിക്കുന്നു.

ശമ്പളക്കാര്യത്തില്‍ നിരാശ; യു.എ.ഇ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ പ്രവാസികളില്‍ പകുതിപ്പേരും ജോലി ഉപേക്ഷിക്കുന്നു.

Breaking News Middle East

ശമ്പളക്കാര്യത്തില്‍ നിരാശ; യു.എ.ഇ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ പ്രവാസികളില്‍ പകുതിപ്പേരും ജോലി ഉപേക്ഷിക്കുന്നു.

അബുദാബി: യു.എ. ഇ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ഉയര്‍ന്ന ശമ്പളമുള്ള ഉദ്യോഗസ്ഥര്‍ ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്.

റോബര്‍ട്ട് വാള്‍ട്ടേഴ്സ് മിഡില്‍ ഈസ്റ്റ് സാലറി സര്‍വ്വേ 2025-ലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തതില്‍ 68 ശതമാനം പേരും ശമ്പള വര്‍ദ്ധനവ് വൈകുന്നതിന്റെ പേരില്‍ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടിയവരാണ്.

ചിലവ് കുറയ്ക്കാനുള്ള കമ്പനി ഉടമകളുടെ നീക്കങ്ങള്‍ തൊഴില്‍ ശക്തിയുടെ സ്ഥിരതയെ ബാധിച്ചു എന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

സാമ്പത്തിക സാഹചര്യങ്ങള്‍ മാറിമറിയുന്നതിനാലാണ് പല കമ്പനികള്‍ക്കും ശമ്പളത്തിന്റെ കാര്യത്തില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നത്.

ശമ്പള വര്‍ദ്ധനവ് മാറ്റി വയ്ക്കുന്നത് കമ്പനികളുടെ ഹ്രസ്വകാല ബഡ്ജറ്റുകള്‍ സന്തുലനമാക്കാന്‍ സഹായിക്കും. ശമ്പള വര്‍ദ്ധനവ് മാറ്റി വയ്ക്കുന്നത് ജിവനക്കാരുടെ കൊഴിഞ്ഞുപോക്കിനും കമ്പനിയുടെ ഉല്‍പ്പാദന ക്ഷമത കുറയ്ക്കുന്നതിനും തകര്‍ച്ചയ്ക്കുപോലും കാരണമായേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ബിസിനസുകള്‍ വലിയ സമ്മര്‍ദ്ദത്തിലായതിനാല്‍ സാമ്പത്തിക ഞെരുക്കം നേരിടേണ്ടി വരുന്നുവെന്നാണ് 77 ശതമാനം തൊഴിലുടമകളും സര്‍വ്വേയില്‍ പ്രതികരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.