യിസ്രായേലിന്റെ ആക്രമണങ്ങളെ ഇറാനിലെ ജനങ്ങള്‍ ആഘോഷിക്കുന്നതായി റിപ്പോര്‍ട്ട്
യിസ്രായേലും ഇറാനും തമ്മില്‍ നടക്കുന്ന സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ ഇറാനിലെ ജനങ്ങള്‍ ആഹ്ളാദിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
ഇതൊരു വിചിത്ര പ്രതികരണമായി തോന്നിയേക്കാം. ഒരു രാജ്യത്തെ നിവാസികള്‍ മറ്റൊരു രാജ്യത്തിന്റെ ആക്രമണങ്ങള്‍ക്കിരയാകുന്നു. പക്ഷെ അവര്‍ ആഹ്ളാദിക്കുന്നു.
ഇതിനു ഒരു കാരണമുണ്ട്. ഇറാനിലെ സ്ഥിതി വളരെ ഇരുണ്ടതും ബുദ്ധിമുട്ടുള്ളതുമാണെന്നത് ട്രാന്‍ഫോം ഇറാന്‍ സിഇഒ ലാന സില്‍ക്ക് പറയുന്നു.
ഇറാനില്‍നിന്ന് ഞങ്ങള്‍ക്ക് ഉടനടി ലഭിച്ച പ്രതികരണം മെച്ചപ്പെട്ട ഒരു വാക്ക് ഇല്ലാത്തതിനാല്‍ ആഘോഷം എന്നതായിരുന്നു. അവര്‍ ഒരു ക്രിസ്ത്യന്‍ മാദ്ധ്യമത്തോട് പങ്കുവെച്ചു.
മിസൈലുകള്‍ വീഴുന്നത് കാണുമ്പോള്‍ യുവാക്കള്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കൊള്ളാം….. ഇവര്‍ ആക്രമണത്തിനിരയായ ആളുകളാണ്. എന്നിട്ടും അവര്‍ അതിനെ സ്വാഗതം ചെയ്യുന്നു എന്ന ചിന്ത കാണുമ്പോള്‍ അത് അവിശ്വസനീയമാണ്.
ഈ ക്രൂരമായ ഭരണകൂടത്തിനെതിരെ ഒടുവില്‍ എന്തെങ്കിലും ചെയ്തതിന് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനു നന്ദി പറഞ്ഞുകൊണ്ട് ഇറാനിയന്‍ ജനതയുടെ സന്ദേശങ്ങള്‍ പോലും താന്‍ കണ്ടിട്ടുണ്ടെന്ന് സില്‍ക്ക് പറഞ്ഞു.
ഇറാന്‍ ജനത പതിറ്റാണ്ടുകളായി ഈ തീവ്രവാദി നിലപാടുള്ള ഭരണകൂടത്തിനാല്‍ പീഢിപ്പിക്കപ്പെടുന്നു. അവര്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളില്‍ ശരിക്കും ശ്വാസം മുട്ടുകയാണ്.
ഒരു മോചനം നേടാന്‍ അവര്‍ ശ്രമിച്ചു. അടുത്തിടെ നടന്ന പ്രക്ഷോഭങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അവര്‍ പറഞ്ഞു. പക്ഷെ പരാജയപ്പെട്ടു.
അതിനാല്‍ ഉയര്‍ന്ന വില നല്‍കി ഇപ്പോള്‍ സുവിശേഷം പ്രചരിപ്പിക്കാനുള്ള കഴിവിനു അടിത്തറ പാകിയെന്നു സില്‍ക്ക് കൂട്ടിച്ചേര്‍ത്തു.

