ആരെയെങ്കിലും കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് യേശുവിനെ ആയിരിക്കും: യഹൂദ നടനായ പോള്‍ റൂഡ്

ആരെയെങ്കിലും കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് യേശുവിനെ ആയിരിക്കും: യഹൂദ നടനായ പോള്‍ റൂഡ്

Breaking News Top News USA

ആരെയെങ്കിലും കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് യേശുവിനെ ആയിരിക്കും: യഹൂദ നടനായ പോള്‍ റൂഡ്

വാഷിംഗ്ടണ്‍: യു.എസിലെ പ്രശസ്ത സിനിമാ നടനായ പോള്‍ റൂഡ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പുറത്തുവിട്ടു. “ആരെയെങ്കിലും കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് യേശുവിനെ ആയിരിക്കും” ഗോസ്റ്റ് ബസ്റ്റേഴ്സ്: ഫ്രോസണ്‍ എംപയര്‍ എന്ന സിനിമയുടെ പ്രമോഷന്‍ വേളയില്‍ ഒരു മാധ്യമത്തോടു സംസാരിക്കുകയായിരുന്നു നടന്‍.

ആന്റ്മാന്‍, ക്ളുലെസ് എന്നീ പ്രശസ്ത സിനിമകളില്‍ അഭിനയിച്ച റൂഡ് താന്‍ ഒരു യഹൂദനാണെങ്കിലും പ്രത്യേകിച്ച് മതവിശ്വാസി ആയി തിരിച്ചറിയുന്നില്ലെന്നും 55 കാരനായ അദ്ദേഹം പറയുന്നു.

ചരിത്രത്തിലുടനീളം തനിക്ക് ആരുമായും സംസാരിക്കാന്‍ കഴിയുമെങ്കില്‍ യേശുവിനോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ പറയാന്‍ തനിക്ക് ലജ്ജയില്ല. ചരിത്രത്തില്‍ നിന്നുള്ള ആരെങ്കിലും, ഞങ്ങള്‍ ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്കറിയാം.യേശുക്രിസ്തു റൂഡ് വപ്രഖ്യാപിച്ചു.

അദ്ദേഹത്തിന്റെ സഹ താരങ്ങളായ 17 കാരിയായ മക്കന്ന ഗ്രേസും 21 കാരനായ ഫിന്‍ ഉള്‍ഫാര്‍ഡും ഇതു കേട്ടു പൊട്ടിച്ചിരിച്ചു. നിങ്ങള്‍ ചിരിക്കു.

അപ്പോള്‍ വുള്‍ഫാര്‍ഡ് ചോദിച്ചു, അവന്‍ യഥാര്‍ത്ഥമായിരുന്നോ? അവന്‍ ഉണ്ടായിരുന്നോ? റൂഡ് പ്രതികരിച്ചു അപ്പോള്‍ അവനോടൊപ്പം കുറച്ചു സമയം ചിലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? വരു എനിക്ക് യേശുവിനെ ലഭിച്ചു, നിങ്ങള്‍ക്ക് ആരെ കിട്ടി? റൂഡ് ചോദിക്കുന്നു.

റൂഡിന്റെ കുടുംബം യഹൂദ കുടുംബമാണ്. പിതാവും മാതാവും യഹൂദരാണ്.

ഇപ്പോള്‍ ഞാന്‍ ഭര്‍ത്താവായും പിതാവായും ജീവിക്കുന്നു. ഇടവേളകളില്‍ കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നു. ഭാര്യ: ജൂലി യഹൂദയാണ്. രണ്ട് മക്കള്‍: മകന്‍ ജാക്ക് (17), മകള്‍ ഡാര്‍ബി (13) റൂഡ് മനസു തുറക്കുന്നു.

എന്റെ കുടുംബത്തില്‍ യഹൂദരല്ലാത്ത ആരുമില്ല. അദ്ദേഹം 2012-ല്‍ യഹൂദ ജേര്‍ണലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ പതിവായി സിന്നഗോഗില്‍ പോകുമായിരുന്നു. ഞങ്ങള്‍ക്ക് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു വംശമുണ്ട്.

തന്റെ പിതാവ് മൈക്കിള്‍ റൂഡ് 2008-ല്‍ മരിച്ചു. തനിക്കു ഇപ്പോള്‍ പിതാവുമായി സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ മരണാനന്തര ജീവിതം എങ്ങനെയാണെന്ന് അദ്ദേഹത്തോടു ചോദിക്കാമായിരുന്നു.

എല്ലാ ബന്ധുക്കളെയും കാണാന്‍ കഴിയുമായിരുന്നോ എന്ന് റൂഡ് നിലപാട് വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.