മറനാഥ ഫുൾ ഗോസ്പൽ ചർച്ച് കൺവെൻഷൻ ജൂലൈ 23 മുതൽ 26 വരെ

മറനാഥ ഫുൾ ഗോസ്പൽ ചർച്ച് കൺവെൻഷൻ ജൂലൈ 23 മുതൽ 26 വരെ

Convention USA

മറനാഥ ഫുൾ ഗോസ്പൽ ചർച്ച് കൺവെൻഷൻ ജൂലൈ 23 മുതൽ 26 വരെ

വാർത്ത: പ്രസാദ് തീയാടിക്കൽ

ബാൽച്ച് സ്പ്രിംഗ്സ് (ടെക്സാസ്): മാറനാഥാ ഫുൾ ഗോസ്പൽ ചർച്ചിന്റെ 2026-ലെ വാർഷിക ജനറൽ കൺവെൻഷൻ ജൂലൈ 23 മുതൽ 26 വരെ മാറനാഥാ മന്ദിരത്തിൽ വെച്ച് നടക്കും.

ആത്മീയ നവീകരണത്തിനും പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ദൈവവചന ശ്രവണത്തിനും പ്രാധാന്യം നൽകുന്ന ഈ കൺവെൻഷനിൽ രാവിലെ 10:00 മുതൽ 12:00 വരെയും, വൈകിട്ട് 7:00 മുതൽ 9:00 വരെയും യോഗങ്ങൾ നടക്കും.

കൺവെൻഷനിൽ പാസ്റ്റർ പ്രകാശ് മാത്യൂസ്, ഡോ. ഷിബു തോമസ്, പാസ്റ്റർ പ്രിൻസ് റാന്നി എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും.

ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വാസികളെ സംഘാടകർ ഈ ആത്മീയ സംഗമത്തിലേക്ക് ഹാർദ്ദവമായി ക്ഷണിച്ചിട്ടുണ്ട്.

അഡ്രസ് : 2206 W. Bruton Road, Balch Springs,Texas

കൂടുതൽ വിവരങ്ങൾക്ക്: ജേസൺ ജേക്കബ് – 214-732-0806

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.