സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ക്ക് കര്‍ശന നിയന്ത്രണം
സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഉച്ചഭാഷിണികള്‍ക്കെതിരെ നടപടി. പരിധി ലംഘിക്കുന്ന ഉച്ചഭാഷിണികള്‍ക്കെതിരെയാണ് നടപടി.
പരിധി ലംഘിച്ച് ഉച്ചഭാഷഷിണി ഉപയോഗിക്കുന്ന ആരാധനാലയങ്ങളോട് ഇവ അടിയന്തിരമായി നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടു. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ആരാധനാലയങ്ങളിലെ ഉയര്‍ന്ന ശബ്ദത്തിലുള്ള മൈക്ക് ഉപയോഗം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കാണിച്ച് ഫോറം ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് സൌണ്ട് പൊല്യൂഷന്‍ എന്ന സംഘടനയിലെ ഒരു പ്രവര്‍ത്തകന്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് പോലീസിന്റെ അടിയന്തിര ഇടപെടല്‍.
ക്ഷേത്രങ്ങള്‍, മസ്ജിദുകള്‍, പള്ളികള്‍ എന്നിവയുള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ക്കാണ് നോട്ടീസ് നല്‍കുന്നത്.
നിലവിലെ ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രകാരം ആരാധനാലയങ്ങള്‍, കോടതികള്‍, ആശുപത്രികള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിയില്‍ പകല്‍ സമയത്ത് പരമാവധി 50 ഡെസിബെല്‍ ശബ്ദവും രാത്രി സമയങ്ങളില്‍ 40 ഡെസിബെല്‍ ശബ്ദവും മാത്രമേ അനുവദനീയമായിട്ടുള്ളു.

