യിസ്രായേല്‍ ചരിത്രത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ വിദേശ ദൂതനെ നിയമിച്ചു

യിസ്രായേല്‍ ചരിത്രത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ വിദേശ ദൂതനെ നിയമിച്ചു

Asia Breaking News

യിസ്രായേല്‍ ചരിത്രത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ വിദേശ ദൂതനെ നിയമിച്ചു

യെരുശലേം: യിസ്രായേല്‍ അതിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ക്രിസ്ത്യന്‍ വിദേശ ദൂതനെ നിയമിച്ചു.

യിസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ജോര്‍ജ്ജ് ഡീക്കിനെയാണ് ക്രിസ്ത്യന്‍ ലോകത്തിലേക്കുള്ള രാജ്യത്തിന്റെ ആദ്യത്തെ പ്രത്യേക ദൂതനായി നിയമിച്ചത്. യിസ്രായേലിനെക്കുറിച്ചുള്ള ക്രിസ്ത്യാനികളുടെ ധാരണ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ നിയമനത്തിന്റെ ലക്ഷ്യം.

യിസ്രായേല്‍ പ്രതിരോധ സേനയിലെ സൈനികര്‍ സമീപ കാലത്ത് ഒട്ടനവധി ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് ഇത്.

ഏപ്രിലില്‍ ഒരു ഐഡിഎഫ് സൈനികന്‍ ലെബനനില്‍ ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു. അടുത്ത മാസം ഒരു യിസ്രായേലി കുടിയേറ്റക്കാരന്‍ യെരുശലേമില്‍ ഒരു വൃദ്ധ ഫ്രഞ്ച് കന്യാസ്ത്രീയെ നിലത്തേക്ക് തള്ളിയിട്ട സംഭവം ഉണ്ടായി.

മെയ് മാസത്തില്‍ത്തന്നെ തെക്കന്‍ ലെബനനിലെ ഡെബലില്‍ കന്യാമറിയത്തിന്റെ പ്രതിമയുടെ വായില്‍ സിഗററ്റ് തിരുകി കയറ്റിയതില്‍ രണ്ട് യിസ്രായേലി സൈനികരെ ജയിലിലടച്ചു.

ജാഫയിലെ അറബ് ക്രിസ്ത്യന്‍ സമൂഹത്തിലെ അംഗമായ 18 വര്‍ഷത്തെ പരിചയമുള്ള ഒരു പരിചയ സമ്പന്നനായ നയതന്ത്രജ്ഞനുമാണ് ഡീക്ക്. അടുത്തിടെ അദ്ദേഹം അസര്‍ബൈജാനില്‍ യിസ്രായേലിന്റെ അംബാസിഡറായി സേവനം അനുഷ്ഠിച്ചു.

ബഹുമാന്യനും പരിചയസമ്പന്നനും നയതന്ത്രജ്ഞനുമായ ജോര്‍ജ്ജ് യിസ്രായേല്‍ രാഷ്ട്രവും ക്രിസ്ത്യന്‍ ലോകവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സൌഹൃദം സ്ഥാപിക്കുന്നതിനും വളരെയധികം സംഭാവന നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നിയമനം പ്രഖ്യാപിച്ചുകൊണ്ട് യിസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.