വാട്സാപ്പ് കോളുകളില്‍ ഇനി നമ്പരുകള്‍ക്കു പകരം വിളിക്കുന്നവരുടെ എല്ലാ വിവരങ്ങളും സ്ക്രീനില്‍ തെളിയും
ഓണ്‍ലൈന്‍ തട്ടിപ്പുകളും അക്കൌണ്ട് ഹാക്കിംഗും വ്യാപകമായതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി വാട്സാപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത് വളരെ പ്രയോജനകരമാകുന്നു.
വാട്സാപ്പ് കൊണ്ടുവന്ന പുതിയ ഫീച്ചറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കോള്‍ സ്ക്രീനിംഗ് സംവിധാനം.
ഇത് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ സംവിധാനം തട്ടിപ്പുകാര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കാന്‍ പോകുന്നത്.
സേവ് ചെയ്യാത്ത അണ്‍നോണ്‍ നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുമ്പോള്‍ തന്നെ കോളറിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ സ്ക്രീനില്‍ തെളിയും.
ഏതു രാജ്യത്തുനിന്നാണ് വിളി വന്നത്, വ്യക്തി നിങ്ങള്‍ ഉള്‍പ്പെടുന്ന ഏതെങ്കിലും വാട്സാപ്പ് ഗ്രൂപ്പില്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങളെല്ലാം സ്ക്രീനില്‍ തെളിയും.
വാട്സാപ് വഴിയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് വലിയൊരു പരിഹാരമായിത്തീരും.

