ബൈബിളിലെ ഹിസ്ക്കിയ രാജാവിന്റെ കൃതിയുടെ ലിഖിതങ്ങള്‍ കണ്ടെടുത്തു

ബൈബിളിലെ ഹിസ്ക്കിയ രാജാവിന്റെ കൃതിയുടെ ലിഖിതങ്ങള്‍ കണ്ടെടുത്തു

Breaking News Middle East

ബൈബിളിലെ ഹിസ്ക്കിയ രാജാവിന്റെ കൃതിയുടെ ലിഖിതങ്ങള്‍ കണ്ടെടുത്തു
യെരുശലേം: യിസ്രായേലിലെയും യഹൂദ്യയിലെയും രാജാക്കന്മാരുടെ തെളിവുകള്‍ നല്‍കുന്ന ലിഖിതങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.

1880-ല്‍ യെരുശലേമിലെ ഹിസ്ക്കിയയുടെ തുരങ്കത്തില്‍നിന്ന് ആദ്യമായി കണ്ടെത്തിയ പുതിയ ലിഖിതങ്ങള്‍ യിസ്രായേലിലെയും യെഹൂദ്യയിലെയും ബൈബിളിലെ രാജാക്കന്മാര്‍ ജിവിക്കുകയും ഭരിക്കുകയും ചെയ്തു എന്നതിന്റെ സുപ്രധാന തെളിവുകള്‍ വെളിപ്പെടുത്തുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

കൈപ്പത്തിയേക്കാള്‍ വലുതല്ലാത്ത ലിഖിതങ്ങള്‍ ഉള്‍ക്കൊള്ളുന്ന യെരുശലേം കല്ല് അതിന്റെ യഥാര്‍ത്ഥ സ്ഥാനത്തുനിന്ന് തുര്‍ക്കിയിലെ ഈസ്താംബൂളിലേക്ക് മാറ്റി, വിശുദ്ധ ഭൂമിയിലെ ഓട്ടോമന്‍ ഭരണകാലത്തായിരുന്നു അത്.

“യിസ്രായേലിലെ എക്കാലത്തെയും പുരാവസ്തു കണ്ടെത്തലുകളില്‍ ഒന്നാണിത്” എന്ന് ഹൈഫ യൂണിവേഴ്സിറ്റിയിലെ ബൈബിള്‍ പഠനങ്ങളുടെയും പുരാതന ചരിത്രത്തിന്റെയും പ്രൊഫസറായ ഗെര്‍ഷോണ്‍ ഗലീല്‍ പറഞ്ഞു.

ഈ രചനകള്‍ ഹിസ്ക്കിയാ രാജാവിനെക്കുറിച്ചും തന്റെ 17 വര്‍ഷത്തിനിടയില്‍ അദ്ദേഹം ചെയ്ത കാര്യങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നു. കൂടാതെ ലിഖിതങ്ങള്‍ ശീലോം വാട്ടര്‍ ടണല്‍ പൂര്‍ത്തിയാക്കിയ കൃത്യമായ തീയതി സൂചിപ്പിക്കുന്നതായി ഗലീല്‍ പറഞ്ഞു.

ഹിസ്ക്കിയ രാജാവിന്റെ ഭരണത്തിന്റെ 17-ാം വര്‍ഷത്തില്‍ (ബിസി 709) ഉള്ള ലിഖിതം “ഇവയാണ് നമ്മുടെ കൈവശമുള്ള ഏറ്റവും പൂര്‍ണ്ണമായ രാജകീയ ലിഖിതങ്ങള്‍ ‍, യിസ്രായേലിലെയും യഹൂദ്യയിലെയും രാജാക്കന്മാര്‍ അവരുടെ പേരും പ്രവര്‍ത്തികളും സൂചിപ്പിക്കുന്ന രാജകീയ ലിഖിതങ്ങള്‍ എഴുതിയതിന്റെ കൂടുതല്‍ തെളിവുകളാണിവ” ഗലീല്‍ പറഞ്ഞു.

11 വരികളും 64 വാക്കുകളും 243 അക്ഷരങ്ങളും ഉള്ള പുരാതന ഹീബ്രു ലിഖിതം യഹൂദ രാജാവായ ആഹാസിന്റെ മകന്‍ ഹിസ്ക്കിയാവാണ് കുളവും കുഴലും ഉണ്ടാക്കിയത് എന്നു പറഞ്ഞിരിക്കുന്നു. പിതനേഴാം വര്‍ഷം രണ്ടാം ദിവസം ഹിസ്ക്കിയാവ് രാജാവിന്റെ നാലാം മാസം രാജാവ് ഒരു തുരങ്കത്തിലൂടെ നഗരത്തിലേക്ക് വെള്ളം കൊണ്ടുവന്നു.

രാജാവ് വെള്ളം കുളത്തിലേക്ക് നയിച്ചു. അവന്‍ എക്രോണ്‍ മുതല്‍ ഗാസവരെ ഫെലിസ്ത്യരെ തോല്‍പ്പിക്കുകയും അവിടെ യഹൂദയുടെ സൈന്യത്തിന്റെ ഒരു യൂണിറ്റ് സ്ഥാപിക്കുകയും ചചെയ്തു.

അവന്‍ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും ഉന്നത സ്ഥലങ്ങള്‍ നീക്കം ചെയ്യുകയും അശേരാ പ്രതിഷ്ഠകളെ വെട്ടിക്കളയുകയും ചെയ്തു. ഹിസ്ക്കിയാവ് തന്റെ എല്ലാ ഭണ്ഡാര ഗൃഹങ്ങളിലും യഹോവയുടെ ആലയത്തിലും ധാരാളം വെള്ളിയും പൊന്നും സുഗന്ധ ദ്രവ്യങ്ങളും നല്ല തൈലവും ശേഖരിച്ചു.

2 രാജാക്കന്മാര്‍ ‍, 2 ദിനവൃത്താന്തം 32-ാം അദ്ധ്യായത്തിലെ വേദഭാഗങ്ങളിലാണ് ഇത് കാണുന്നത്. 2007-ല്‍ സിറ്റി ഓഫ് ഡേവിഡ് നാഷണല്‍ പാര്‍ക്കില്‍ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ ഒരു ശിലാഫലകം പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ രണ്ടു ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയില്‍പ്പെട്ട ലിഖിതങ്ങളെക്കുറിച്ച് പഠിക്കാന്‍ 10 വര്‍ഷത്തിലേറെ സമയമെടുത്തിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.