ഐപിസി കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷന്‍ ജനുവരി നാലു മുതല്‍

ഐപിസി കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷന്‍ ജനുവരി നാലു മുതല്‍

Breaking News Convention Kerala

ഐപിസി കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷന്‍ ജനുവരി നാലു മുതല്‍
കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര മേഖലാ 62-ാമതു കണ്‍വന്‍ഷന്‍ 2023 ജനുവരി 4 മുതല്‍ 8 വരെ കൊട്ടാരക്കര പുലമണ്‍ ബേര്‍ശേബാ ഗ്രൌണ്ടില്‍ നടക്കുന്നതാണ്.

നാലിനു വൈകിട്ട് 6 മണിക്ക് മേഖലാ പ്രസിഡന്റ് പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.

ബൈബിള്‍ ക്ലാസ്, ഉണര്‍വ്വു യോഗങ്ങള്‍ ‍, പൊതുയോഗങ്ങള്‍ ‍, സണ്ടേസ്കൂള്‍ ‍, പിവൈപിഎ, സോദരി സമാജം, വാര്‍ഷികങ്ങള്‍ ‍, ശുശ്രൂഷക കുടുംബ സംഗമം, സ്നാനം, പൊതു ആരാധന തുടങ്ങിയ വിവിധ സമ്മേളനങ്ങളില്‍ പാസ്റ്റര്‍മാരായ ജേക്കബ് ജോര്‍ജ്ജ്, കെ.ജെ. തോമസ് കുമളി, ഫിലിപ്പ് പി. തോമസ്, രാജു ആനിക്കാട്, ജോണ്‍ എസ് മരത്തിനാല്‍ ‍, തോമസ് ഫിലിപ്പ്, അലക്സ് വെട്ടിക്കല്‍ ‍, വര്‍ഗ്ഗീസ് ഏബ്രഹാം, ജോണ്‍സണ്‍ ഡാനിയേല്‍ ‍, ഷിബു തോമസ് ഒക്ലഹോമ, സാം ജോര്‍ജ്ജ്, ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ എന്നിവര്‍ മുഖ്യ പ്രഭാഷകരായിരിക്കും.

8-ാം തിയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പൊതു ആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിക്കും. ഐപിസി മേഖലാ ക്വയര്‍ സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കും.

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 20 സെന്ററുകളിലെ 400 സഭകളില്‍നിന്നായി 10000-ത്തില്‍ പരം വിശ്വാസികള്‍ പങ്കെടുക്കും.