തീവ്രവാദികള്‍ ബന്ദികളാക്കിയവര്‍ക്ക് ആത്മീക സൌഖ്യം നല്‍കി സുവിശേഷകര്‍

തീവ്രവാദികള്‍ ബന്ദികളാക്കിയവര്‍ക്ക് ആത്മീക സൌഖ്യം നല്‍കി സുവിശേഷകര്‍

Breaking News Global Middle East

ഇറാക്ക്: തീവ്രവാദികള്‍ ബന്ദികളാക്കിയവര്‍ക്ക് ആത്മീക സൌഖ്യം നല്‍കി സുവിശേഷകര്‍

ബാഗ്ദാദ്: ഇറാക്കില്‍ 10 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്ളാമിക തീവ്രവാദി സംഘടനയായ ഐഎസ് തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച ഒരു യസീദി സ്ത്രീ അടുത്തയിടെ അവരുടെ സ്വന്തം ഭവനത്തിലെത്തുവാനിടയായി.

ഇറാഖി ഖുര്‍ദ്ദിസ്ഥാനിലെ സുവിശേഷകന്‍ സാമുവല്‍ (യഥാര്‍ത്ഥ പേരല്ല) യസീദികളായ ബന്ദികളുടെ മോചനത്തിനും അവരെ ക്രിസ്തുവിങ്കലേക്കു നയിക്കുന്നതിനും സഹപ്രവര്‍ത്തകരുമായി പ്രവര്‍ത്തിക്കുന്നു. ഒരു ദിവസം ദുഃഖത്തോടെ ഒരു സ്ത്രീ കടന്നുവരുന്നതു കണ്ടു. അവളോടു സുവിശേഷം പങ്കുവെച്ചു.

മറ്റൊരു യസീദി സ്ത്രീ ഐഎസിന്റെ ലൈംഗിക അടിമയായിരുന്നു. അവളും ഞങ്ങളുമായി ദുഃഖം പങ്കുവെച്ചു. അവരോടു സുവിശേഷം പങ്കുവെച്ചതിനാല്‍ അവര്‍ കാര്‍ത്താവിനെ ആരാധിച്ചു വരുന്നു.

ഇപ്പോള്‍ അവള്‍ ഒരു വ്യവസായിയാണ്. അവളുടെ സ്വന്തം സമൂഹമായ യസീദി വിഭാഗക്കാരോട് യേശുക്രിസ്തുവിനെ പരിചയപ്പെടുത്തി സുവിശേഷത്തിന്റെ ശക്തമായ വക്താവായി പ്രവര്‍ത്തിച്ചു വരുന്നു.

ധാരാളം സ്ത്രീകള്‍ ഇത്തരത്തില്‍ ട്രോമ-ഹീലിംഗ് കെയറിലൂടെയും സ്വപ്നത്തിലൂടെയും ദര്‍ശനങ്ങളിലൂടെയും യേശുക്രിസ്തുവിനെ കണ്ടെത്തുന്നു.

യസീദി വിഭാഗക്കാരെ ഉന്മൂലനം വരുത്തുവാന്‍ ശ്രമിച്ച തീവ്രവാദികള്‍ മുട്ടുമടക്കിയ സ്ഥാനത്ത് കര്‍ത്താവ് അവരെ കണ്ടെത്തുന്നു. അവര്‍ ക്രിസ്തുവിന്റെ സുവിശേഷത്തില്‍ വിശ്വസിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.