യഹൂദരെ ചുട്ടെരിക്കാന്‍ അള്ളാഹുവിനോടു പ്രാര്‍ത്ഥിച്ച് ഹമാസ് പ്രകടനം
ബല്‍ജിയത്തിലെ ബ്രസ്സല്‍സ് സ്റ്റോക്ക് എക്സ്ചേഞ്ചിനു പുറത്തായി ഇസ്ളാമിക തീവ്രവാദി സംഘടനയായ ഹമാസ് അനുകൂലികള്‍ യഹൂദ വിദ്വേഷ പ്രതിഷേധ റാലി നടത്തി.
യഹൂദരെ ചുട്ടെരിക്കാന്‍ അള്ളാഹുവിനോടു പരസ്യമായി പ്രാര്‍ത്ഥിച്ചായിരുന്നു വിദ്വേഷ റാലി. നദിയില്‍നിന്ന് കടലിലേക്ക് എന്ന മുദ്രാവാക്യം ഉള്‍ക്കൊള്ളഉന്ന ഹമാസ് അനുകൂല, യിസ്രായേല്‍ വിരുദ്ധ പ്രകടനങ്ങള്‍ യിസ്രായേലിലെ ഹമാസ് കൂട്ടക്കൊലയ്ക്കുശേഷം യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തില്‍ പതിവാണ്.
യൂറോപ്യന്‍ യൂണിയന്‍ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹമാസുമായി ബന്ധപ്പെട്ട സംഘടനകള്‍ പല രാജ്യങ്ങളിലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ബ്രസ്സല്‍സ് ഇന്ന് ഗാസ്സയെപ്പോലെയാണ് അനുഭവപ്പെടുന്നതെന്നും ബെല്‍ജിയത്തിലും യൂറോപ്പിലുടനീളമുള്ള യഹൂദര്‍ അത് വിടാന്‍ സമയമായോ എന്നു ചോദിക്കുകയാണെന്നും യഹൂദ വിരുദ്ധതയ്ക്കെതിരെയുള്ള സാഹചര്യത്തെക്കുറിച്ച് ബല്‍ജിയം ലീഗിന്റെ പ്രസിഡന്റ് ജോയല്‍ റൂബിന്‍ ഫെല്‍ഡ് പറയുന്നു:
ഇത് വെറും ഭ്രാന്താണ്. ഇതൊരു സുനാമിയാണ് അദ്ദേഹം പൊട്ടിത്തെറിച്ചു. ഇത് യൂറോപ്പിലുടനീളമുള്ള ഒരു സുനാമിയാണ്-ബല്‍ജിയത്തിന്റെ ഒരു പരാജയമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

