ഒഡീഷയിലെ ക്രിസ്ത്യന്‍ പുരുഷന്റെ ശവസംസ്ക്കാരം തര്‍ക്കത്തിനു വഴിയൊരുക്കി
റായ്ഗഡ്: ഒഡീഷയിലെ റായ്ഗഡ് ജില്ലയിലെ ആദിവാസി സമൂഹത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായിത്തീര്‍ന്ന പുരുഷന്റെ ശവസംസ്ക്കാരത്തെച്ചൊല്ലി പ്രദേശത്ത് തര്‍ക്കത്തിനു വഴിയൊരുക്കി.
ഗാജിഗാവില്‍ വാരഖല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ ജകാക ഡാം (65) ജൂലൈ 2-ന് വ്യാഴാഴ്ച സ്വവസതിയില്‍വച്ച് അന്തരിച്ചു.
ആദിവാസിയായ ജകാക 7 വര്‍ഷം മുമ്പ് രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായി. അദ്ദേഹം പെന്തക്കോസ്ത് ബേര്‍ശേബ ചര്‍ച്ച് ഓഫ് ഗോഡിലെ അംഗമായിരുന്നു.
ജകാകയുടെ മരണശേഷം ക്രൈസ്തവ ആചാരപ്രകാരം ശുശ്രൂഷകള്‍ നടത്തിയശേഷം ഗ്രാമത്തിലെ പൊതുസ്ഥലത്ത് അദ്ദേഹത്തെ സംസ്ക്കരിക്കാന്‍ കുടുംബം അനുമതി തേടി.
എന്നാല്‍ ആദിവാസികള്‍ക്കുവേണ്ടി മാത്രമുള്ള ശ്മശാനമാണെന്നും ആദിവാസി ആചാരത്തിനു വിരുദ്ധമായി സംസ്ക്കരിച്ചാല്‍ ഗ്രാമ ദേവതയായ ജാംഗിഡി ദേവി കോപിക്കുമെന്നും ചില ഗ്രാമവാസികള്‍ വാദിച്ചു ജകാകയുടെ സംസ്ക്കാരത്തിനുള്ള അനുമതി നിഷേധിച്ചു.
ഇതോടെ ഒരു പരിഹാരവും കാണാതെ മൃതദേഹം ഒരു ദിവസത്തോളം വീട്ടില്‍ സൂക്ഷിക്കേണ്ടിവന്നു. പ്രശ്നം പരിഹരിക്കാനായി ഗ്രാമവാസികള്‍ ഒരു മീറ്റിംഗിനായി ഒത്തുകൂടി. പക്ഷെ അത് തീരുമാനമാകാതെ പിരിഞ്ഞു.
തുടര്‍ന്ന് പ്രാദേശിക സര്‍പഞ്ച് രഞ്ജിത് ഹയ്കയും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും വാരഖല്‍ സ്റ്റേഷനിലെ പോലീസുകാരും, സാമൂഹിക പ്രവര്‍ത്തകരും മദ്ധ്യസ്ഥത വഹിക്കാനായി എത്തി.
മരണത്തിനുശേഷം ഏകദേശം 24 മണിക്കൂര്‍ മുതല്‍ 27 മണിക്കൂര്‍ കഴിഞ്ഞിരുന്നു. ജൂലൈ 23-ന് അദ്ദേഹത്തിന്റെ കുടുംബ കൃഷി ഭൂമിയിലാണ് സംസ്ക്കരിച്ചത്.
ജകാകയുടെ ഭാര്യ മാലെ, മക്കളായ സൂര്യ, സുന്ദര്‍, മോസോജ് എന്നിവരും മറ്റ് ബന്ധുക്കളും ഗ്രാമവാസികളും സഭാ വിശ്വാസികളും ശുശ്രൂഷകര്‍ പാസ്റ്റര്‍ ജിതേന്ദ്ര ബാഗ് മറ്റു പാസ്റ്റര്‍മാരും അന്ത്യാഞ്ജലി നല്‍കി.

