എറിത്രിയയില്‍ വീടുകളില്‍ റെയ്ഡ്; 44 ക്രൈസ്തവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

എറിത്രിയയില്‍ വീടുകളില്‍ റെയ്ഡ്; 44 ക്രൈസ്തവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

Asia Breaking News

എറിത്രിയയില്‍ വീടുകളില്‍ റെയ്ഡ്; 44 ക്രൈസ്തവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു
അസ്മാര: ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ചതിനു അധികാരികള്‍ വീടുകളില്‍ റെയ്ഡു നടത്തി വിശ്വാസികളെ അറസ്റ്റു ചെയ്തു.

ഈ വര്‍ഷം മുതല്‍ എറിത്രിയന്‍ പോലീസ് വിശ്വാസികളുടെ വീടുകളില്‍ റെയ്ഡു നടത്തിയാണ് വിശ്വാസികളെ കസ്റ്റഡിയിലെടുത്തത്.

ഇവരൊക്കെ വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനാ യോഗങ്ങളും ആത്മീയ പ്രവര്‍ത്തനങ്ങളും നടത്തിയവരാണ്. മൊത്തം 44 വിശ്വാസികളെയാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ 39 സ്ത്രീകളും 5 പുരുഷന്മാരുമാണുള്ളത്. എല്ലാവരെയും മായിസെര്‍വ ജയിലില്‍ അടച്ചിരിക്കുകയാണ്. എന്നാല്‍ എന്തു കുറ്റം ചെയ്തെന്നോ എന്തിന്റെ പേരിലാണ് അറസ്റ്റെന്നോ ഭരണകൂടം വെളിപ്പെടുത്തുന്നില്ല.

എറിത്രിയയിലെ വിവിധ ജയിലുകളില്‍ ആയിരത്തോളം ക്രൈസ്തവര്‍ ഇത്തരത്തില്‍ അന്യായമായി തടവില്‍ കഴിയുന്നുണ്ടെന്നാണ് ഓപ്പണ്‍ ഡോര്‍സ് എന്ന ക്രൈസ്തവ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

കസ്റ്റഡിയിലെടുത്തതില്‍ നല്ലൊരു വിഭാഗത്തിന്റെയും പേരില്‍ ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. ഇങ്ങനെ കേസും വിചാരണയുമില്ലാതെ വര്‍ഷങ്ങളോളം ജയിലുകളില്‍ നരകയാതന അനുഭവിക്കുന്നവര്‍ നൂറുകണക്കിനുണ്ട്.

പിഢനങ്ങള്‍ സഹിക്കുന്ന ദൈവജനത്തിനായി പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.