ആംനസ്റ്റി ഇന്റര്‍നാഷണല്‍ ‘ക്രൈസ്തവ വിരുദ്ധ’ പാതയിലെന്ന് ക്രൈസ്തവ ഗ്രൂപ്പുകള്‍
മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിനായി രൂപംകൊണ്ട അന്തര്‍ദ്ദേശീയ അവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ വിരുദ്ധ പക്ഷപാതത്തിലാണെന്ന് ക്രിസ്ത്യന്‍ സംഘടനകളുടെ വിമര്‍ശനം.
ഗര്‍ഭഛിദ്രം, ട്രാന്‍സ് ഇന്ഡോക്രുനേഷന് എന്നിവയെക്കുറിച്ചുള്ള അവരുടെ നിലപാടുകള്‍ കാരണം നിരവധി ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ അവകാശ വിരുദ്ധര്‍ എന്നു മുദ്ര കുത്തിയതിന് ആംനസ്റ്റി ഇന്റര്‍നാഷണലിനെ ക്രിസ്ത്യന്‍ കണ്‍സേണിന്റെ പബ്ളിക് പോളിസി മേധാവി ടിം ഡീപ്പെ വിമര്‍ശിച്ചു.
ഈ മാസം ആദ്യം ആംനസ്റ്റി യു.കെ.യിലെ അവകാശ വിരുദ്ധ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയതോടെയാണ് വിവാദം ആരംഭിച്ചത്.
ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇവാഞ്ചലിക്കല്‍ അലയന്‍സ്, കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സ്, ക്രിസ്ത്യന്‍ മെഡിക്കല്‍ ഫെലോഷിപ്, സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് അണ്‍ബോണ്‍ ചില്‍ഡ്രന്‍, ക്രിസ്ത്യന്‍ ഇന്‍ പാര്‍ലമെന്റ്, കെയര്‍ പ്രീമിയര്‍, സെന്റര്‍ ഫോര്‍ ബയോ എത്തിക്കല്‍ റിഫോം അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം, ബില്ലിഗ്രാഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന് യു.കെ., ക്രിസ്ത്യന്‍ കണ്‍സേണ്‍ തുടങ്ങിയ പ്രമുഖ ക്രിസ്ത്യന്‍ സംഘടനകളെയും സ്ഥാപനങ്ങളെയുമാണ് അവകാശ വിരുദ്ധ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ആംനസ്റ്റി പ്രത്യക്ഷത്തില്‍ ക്രിസ്ത്യന്‍ വിരുദ്ധ പക്ഷപാദത്തിന്റെ സ്വാധീനത്തിലാണെന്ന് ഡീപ്പെ പറഞ്ഞു.
അതേസമയം ഒരൊറ്റ ഇസ്ളാമിക ഗ്രൂപ്പിനെയും അപലപിക്കുകയോ, അവകാശ വിരുദ്ധമായി പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹം പറഞ്ഞു.

