ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനു ഇന്ത്യൻ വംശജർ നൽകിയത് 20 ദശലക്ഷം ഡോളർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനു ഇന്ത്യൻ വംശജർ നൽകിയത് 20 ദശലക്ഷം ഡോളർ

Breaking News USA

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനു ഇന്ത്യൻ വംശജർ നൽകിയത് 20 ദശലക്ഷം ഡോളർ
പി പി ചെറിയാൻ

ടെക്സസ് :നോർത്ത് ടെക്സസ് സർവകലാശാലയ്ക്ക് (UNT) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ വംശജരായ അനുരാധ-വികാസ് സിൻഹ ദമ്പതികൾ 20 ദശലക്ഷം ഡോളർ (ഏകദേശം 166 കോടി രൂപ) സംഭാവനയായി നൽകി.

ഈ പുതിയ കോളേജിന് ദമ്പതികളുടെ പേരാണ് നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ എന്നിവയിൽ ഉന്നത വിദ്യാഭ്യാസം നൽകുന്നതാണ് ഈ പുതിയ സ്ഥാപനം.

വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നതിനും നൂതന ഗവേഷണങ്ങൾക്കുമായാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുന്നത്.

കുടിയേറ്റക്കാരായ തങ്ങൾക്ക് വിദ്യാഭ്യാസം നൽകിയ അവസരങ്ങൾ മറ്റുള്ളവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദമ്പതികൾ വ്യക്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.