മതപിരവര്‍ത്തന നിരോധന ബില്‍ ഗോവ സര്‍ക്കാര്‍ മാറ്റിവച്ചു

മതപിരവര്‍ത്തന നിരോധന ബില്‍ ഗോവ സര്‍ക്കാര്‍ മാറ്റിവച്ചു

Breaking News India

മതപിരവര്‍ത്തന നിരോധന ബില്‍ ഗോവ സര്‍ക്കാര്‍ മാറ്റിവച്ചു

പനാജി: ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഗോവ സര്‍ക്കാര്‍ നിര്‍ദ്ദിഷ്ട മതപരിവര്‍ത്തന നിരോധന ബില്‍ മാറ്റിവച്ചു. നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം മുഖ്യമന്ത്രി പ്രമോദ് സാവന്ത് ബില്‍ സഭയിയില്‍ അവതരിപ്പിച്ചിരുന്നതാണ്.

എന്നാല്‍ സമ്മേളനം ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് ബിജെപി ഭരണ പക്ഷത്തെ കത്തോലിക്ക എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ബില്‍ സഭയില്‍ കൊണ്ടുവരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്നതിന് യാതൊരു തെളിവും ഇല്ലെന്നും ഇത്തരം ഇത്തരം നിയമങ്ങള്‍ സംസ്ഥാനത്തെ സാമൂഹിക, സമുദായിക സൌഹാര്‍ദ്ദത്തെ ബധിക്കുമെന്നും ചൂണ്ടിക്കാട്ടി ഭരണകക്ഷിയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ രംഗത്തുവന്നു.

ബലപ്രയോഗം അല്ലെങ്കില്‍ വഞ്ചനയിലൂടെയുള്ള മതപരിവര്‍ത്തനത്തിനു ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപാ വരെ പിഴയും വ്യവസ്ഥ നല്‍കുന്നതായിരുന്നു കരട് ബില്‍.

സര്‍ക്കാര്‍ തീരുമാനത്തെ സ്വഗതം ചെയ്ത ക്രൈസ്തവ സഭാ നേതൃത്വവും സംഘടനകളും ബില്‍ താല്‍ക്കാലികമായി മാറ്റിവയ്ക്കാതെ പൂര്‍ണ്ണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.