കുട്ടികളുടെ തലച്ചോറുകള്‍ വില്‍ക്കാനുള്ളതല്ല; കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഫ്രാന്‍സും

കുട്ടികളുടെ തലച്ചോറുകള്‍ വില്‍ക്കാനുള്ളതല്ല; കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഫ്രാന്‍സും

Breaking News Europe

കുട്ടികളുടെ തലച്ചോറുകള്‍ വില്‍ക്കാനുള്ളതല്ല; കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഫ്രാന്‍സും

പാരീസ്: കുട്ടികളിലെ അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗംവും മാനസികാരോഗ പ്രശ്നങ്ങളും തടയുന്നതിനായി വിവിധ രാജ്യങ്ങളിലെപ്പോലെ 15 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമം ഫ്രഞ്ച് പാര്‍ലമെന്റ് പാസ്സാക്കി.

ഫ്രാന്‍സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പരിഷ്ക്കാരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ബില്ലിന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും വോട്ട് രേഖപ്പെടുത്തി അംഗീകരിക്കുകയായിരുന്നു.

യൂറോപ്യന്‍ യൂണിയന്റെ ഇത്തരമൊരു സമ്പൂര്‍ണ്ണ സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരുന്ന ആദ്യത്തെ രാജ്യമായി ഫ്രാന്‍സ് മാറി.

സോഷ്യല്‍ മീഡിയ നിരോധനത്തിനു പുറമേ രാജ്യത്തെ ഹൈസ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനും ഈ പുതിയ ബില്ലിലൂടെ കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ നിയമപ്രകാരം സെപ്റ്റംബര്‍ മാസം മുതല്‍ 15 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പുതിയ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.