യു.എസിലെ 44 ശതമാനം മുതിര്‍ന്നവരും പറയുന്നു, കോവിഡ് 19 തങ്ങളെ ദൈവത്തോടു കൂടുതല്‍ അടുപ്പിച്ചു

യു.എസിലെ 44 ശതമാനം മുതിര്‍ന്നവരും പറയുന്നു, കോവിഡ് 19 തങ്ങളെ ദൈവത്തോടു കൂടുതല്‍ അടുപ്പിച്ചു

Breaking News USA

യു.എസിലെ 44 ശതമാനം മുതിര്‍ന്നവരും പറയുന്നു, കോവിഡ് 19 തങ്ങളെ ദൈവത്തോടു കൂടുതല്‍ അടുപ്പിച്ചു
വാഷിംഗ്ടണ്‍ ‍: കൊറോണ വൈറസ് മഹാമാരി തങ്ങളെ മുമ്പുള്ളതിനേക്കാള്‍ ഇപ്പോള്‍ ദൈവത്തോട് കൂടുതല്‍ അടുപ്പിച്ചുവെന്ന് യു.എസിലെ മുതിര്‍ന്നവരായ 44 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

2022 ഒക്ടോബര്‍ 21 മുതല്‍ 31 വരെ യു.എസിലെ മുതിര്‍ന്നവരായ 2000 പേരില്‍ നടത്തിയ ഒരു സര്‍വ്വേ ഫലം അടിസ്ഥാനമാക്കി ബര്‍ണ ഗ്രൂപ്പ് ഈ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇതോടൊപ്പം മുതിര്‍ന്നവരില്‍ ഭൂരിഭാഗവും (77 ശതമാനം പേര്‍ ‍) ഉയര്‍ന്ന ഒരു ശക്തിയില്‍ വിശ്വസിക്കുന്നവരാണെന്നും 74 ശതമാനം പേര്‍ ആത്മീയമായി വളരാന്‍ ആഗ്രഹിക്കുന്നതായും കണ്ടെത്തി.

“യു.എസിലെ ക്രൈസ്തവരുടെ സമര്‍പ്പണം വളരെ താഴ്ന്ന നിലയിലാണെങ്കിലും, അടിയന്തിര ഇടപെടലുകള്‍ ആവശ്യമാണെങ്കിലും ഞങ്ങളുടെ പുതിയ ഈ കണക്കുകള്‍ ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു”. ബര്‍ണ ഗ്രൂപ്പ് സി.ഇ.ഒ. ഡേവിഡ് കിഹമാന്‍ പറഞ്ഞു.

ചെറുപ്പക്കാരായ അമേരിക്കക്കാര്‍ ഉള്‍പ്പെടെ എല്ലാ തലമുറകളിലെയും ഭൂരിഭാഗവും തങ്ങള്‍ ആത്മീകമായി വളരാന്‍ ആഗ്രഹിക്കുന്നുവെന്നും വോട്ടെടുപ്പില്‍ അഭിപ്രായപ്പെട്ടു.

സര്‍വ്വേയില്‍ പങ്കെടുത്ത 80 ശതമാനം പേരും ‘ലോകത്തിന് ആത്മീകമോ അമാനുഷികമോ ആയ ഒരു ആത്മ വിശ്വാസം ഉണ്ട്’ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.