ഹമാസിനെതിരെ ഇനി യിസ്രായേലിന്റെ "വാര്‍ ഓഫ് റിവൈവല്‍'' യെശയ്യാവ് പ്രവചനം പ്രചോദനം

ഹമാസിനെതിരെ ഇനി യിസ്രായേലിന്റെ “വാര്‍ ഓഫ് റിവൈവല്‍” യെശയ്യാവ് പ്രവചനം പ്രചോദനം

Asia Breaking News

ഹമാസിനെതിരെ ഇനി യിസ്രായേലിന്റെ “വാര്‍ ഓഫ് റിവൈവല്‍” യെശയ്യാവ് പ്രവചനം പ്രചോദനം

യെരുശലേം: യിസ്രായേല്‍ ഹമാസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെക്കന്‍ ഗാസയില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ യിസ്രായേലിന്റെ പുതിയ പോര്‍മുഖം ഇനി പുതിയ പേരില്‍.

2023 ഒക്ടോബര്‍ 7-ന് ഹമാസ് യിസ്രായേലില്‍ നടത്തിയ ക്രൂരമായ ആക്രമണത്തെത്തുടര്‍ന്ന് തിരിച്ചടിച്ചു തുടങ്ങിയ യിസ്രായേല്‍ അയണ്‍ സ്വേര്‍ഡ്സ് എന്ന പേരിലായിരുന്നു യുദ്ധം നടത്തിയത്.

ഇതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഹമാസിന്റെ ഭീഷണി തുടരുന്നതിനാല്‍ അയണ്‍ സ്വേര്‍ഡ്സ് എന്ന പേരു മാറ്റി വാര്‍ ഓഫ് റിവൈവല്‍ എന്ന് പുനര്‍ നാമകരണം ചെയ്തു.

ബെന്യാമിന്‍ നെതന്യാഹുവിന്റെ നിര്‍ദ്ദേശത്തിനു യിസ്രായേല്‍ മന്ത്രി സഭ ഞായറാഴ്ച ഔദ്യോഗികമായി അംഗീകാരം നല്‍കി. പേരുമാറ്റത്തിനു ചെറിയ ചര്‍ച്ചകളോടെയാണ് അംഗീകാരമുണ്ടായത്.

ചരിത്രപരവും പ്രതീകാത്മകവുമായ കാരണങ്ങള്‍ മന്ത്രിമാര്‍ ഉദ്ധരിച്ചു. യുദ്ധങ്ങള്‍ക്ക് പലപ്പോഴും അവയുടെ ആത്യന്തിക ഫലങ്ങള്‍ കണക്കിലെടുത്താണ് പേരിടുന്നതെന്ന് ആശയ വിനിമയ മന്ത്രി ഷ്ലോമോ കര്‍ഹി പറഞ്ഞു.

ഇവിടെയും നമ്മള്‍ ഒരു ഭയാനകമായ ദുരന്തത്തോടെയാണ് ആരംഭിച്ചത്. നാട്ടില്‍ യിസ്രായേല്‍ ജനതയുടെ പുനരുജ്ജീവനത്തിലേക്ക് നീങ്ങിയിരിക്കുന്നു.

റിവൈവല്‍ എന്ന വാക്കിന് പുനരുജ്ജീവനം എന്നാണ്. ഹീബ്രുവില്‍ തുകുറ എന്നതാണ്. ഈ പുനര്‍ നാമകരണത്തിനു പ്രേരണയായത് ബൈബിളില്‍ യെശയ്യാവ് പ്രവാചകന്റെ പുസ്തകത്തിലെ ചരിത്ര സംഭവമാണ്. യിസ്രായേലിന്റെ പുനസ്ഥാപനത്തിനായി യെശയ്യാവ് കാത്തിരുന്നപ്പോള്‍ പുനര്‍ നിര്‍മ്മിക്കപ്പെട്ട ഒരു ജനതയെ അവന്‍ കണ്ടു.

പൂര്‍ണ്ണമായും രൂപാന്തിരപ്പെട്ട ഒരു ദേശം അവന്‍ കണ്ടു. ഇനി നിന്റെ ദേശത്തു സാഹസവും നിന്റെ അതിരിനകത്തു ശൂന്യവും നാശവും കേള്‍ക്കയില്ല. നിന്റെ മതിലുകള്‍ക്കു രക്ഷ എന്നും നിന്റെ വാതിലുകള്‍ക്കു സ്തുതി എന്നും നീ പേര്‍ പറയും. (യെശ. 60:18).

ഹീബ്രുവില്‍ അക്രമം എന്ന പദം ചാമക് എന്നാണ് (ഉച്ചാരണം ഹമാസ്) യിസ്രായേല്‍ വ്യാഖ്യാനിക്കുന്നു. അതുകൊണ്ടുതന്നെ അക്രമം എന്ന പദത്തിന് ഹമാസ് എന്നാണ് യിസ്രായേല്‍ ഉപയോഗിക്കുന്നത്. വര്‍ത്തമാന കാലത്ത് യിസ്രായേല്‍ നേരിടുന്ന കാര്യത്തെ ദൈവത്തിന്റെ വാഗ്ദത്ത ജനതയെ എതിര്‍ക്കുന്ന അക്രമത്തിന്റെയും അധര്‍മ്മത്തിന്റെയും ആത്മാവിനെ വിവരിക്കാന്‍ ദൈവാത്മാവ് ആ പുരാതന പദം ഉപയോഗിച്ചു.

എന്നാല്‍ യെശയ്യാവിലൂടെ യിസ്രായേല്‍ ദേശത്ത് ഹമാസ് (അക്രമം) നിശ്ശബ്ദമാക്കപ്പെടുന്ന ഒരു സമയം വരുമെന്ന് കര്‍ത്താവ് വാഗ്ദത്തം ചെയ്തു. യെശയ്യാവ് 61-ലെ അഭിഷക്തനായ വാഗ്ദത്ത മശിഹ സീയോനുവേണ്ടിയുള്ള തന്റെ വീണ്ടെടുപ്പുവേല പൂര്‍ത്തിയാക്കുന്ന ദിവസങ്ങളിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു.

കര്‍ത്താവിന്റെ ആത്മാവ് യെരുശലേമിന് യഥാര്‍ത്ഥ ആശ്വാസവും സമാധാനവും നല്‍കുന്ന ദിവസമാണിത്. അത് ഒരു ദിവ്യ നവീകരണ പ്രവര്‍ത്തിയാണ്. അതായത് ഒരു പുനരുജ്ജീവന യുദ്ധം മിശിഹൈക സമാധാന യുഗത്തിലേക്ക് നയിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.