ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ കൗൺസലിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി പാസ്റ്റർ മനു കെ. ചാക്കോ
മുംബൈ: ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട പത്ത് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയന്റെ കൗൺസലിംഗ് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടറായി പാസ്റ്റർ മനു കെ. ചാക്കോയെ റീജിയണൽ കൗൺസിൽ നിയമിച്ചു.
നിലവിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ഗോവ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന അദ്ദേഹം, മഡ്ഗാവിലെ ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനുമാണ്.
മികച്ച വേദാധ്യാപകൻ, എഴുത്തുകാരൻ, കൗൺസിലർ, സംഘാടകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പാസ്റ്റർ മനു കെ. ചാക്കോ ദൈവരാജ്യ ശുശ്രൂഷയിൽ വർഷങ്ങളായി സമർപ്പണത്തോടെ സേവനം അനുഷ്ഠിച്ചുവരുന്നു.
ആത്മീയ നേതൃത്വത്തിനും ശുശ്രൂഷാപരമായ മികവിനും കൗൺസലിംഗ് രംഗത്തെ അനുഭവസമ്പത്തിനും ലഭിച്ച അംഗീകാരമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.
പാസ്റ്റർ മനു കെ. ചാക്കോയുടെ നിയമനത്തിൽ വിവിധ സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും സന്തോഷം രേഖപ്പെടുത്തി ആശംസകൾ അറിയിച്ചു.
കുടുംബം:
ഭാര്യ: ലീന മനു
മക്കൾ: ആരോൻ, ജോഷുവ, സാറ.

