ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്; ഇന്ത്യ 124-ാമത്
പാരീസ്: ജിഡിപി പ്രകാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
പക്ഷെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 124. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫിന്‍ലാന്‍ഡാണ്.
ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനത്തും ഐസ്ളാന്‍ഡ് മൂന്നാം സ്ഥാനവും നേടി. യിസ്രായേല്‍ നാലാം സ്ഥാനത്തും ആണ്.
ആദ്യത്തെ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കൂടാതെ ക്രമപ്രകാരം നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍, നോര്‍വെ, സ്വിറ്റ്സര്‍ലാന്‍ഡ്, ലക്സംബര്‍ഗ്, ന്യൂസിലാന്‍ഡ് എന്നിങ്ങനെയാണ് രാജ്യങ്ങളുടെ സ്ഥാനം.
പട്ടികയില്‍ പ്രമുഖ രാഷ്ട്രങ്ങളായ യു.എസ്. 15, യു.കെ. 19,ഫ്രാന്‍സ് 21, സ്ഥാനങ്ങളിലാണ്. 137 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്.
മഡഗാസ്ക്കര്‍, സാംബിയ, ടാന്‍സാനിയ, കോമോറോസ്, മലാവി, ബോട്സ്വാന, കോംഗോ, സിംബാബ്വേ, സിയറ ലിയോണ്‍, ലെബനന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് ഇന്ത്യയ്ക്ക് പിന്നിലുള്ള രാജ്യങ്ങള്‍.

