സുവിശേഷ ട്രെയിനിംഗ് ക്യാമ്പില്‍ ബുദ്ധമത സന്യാസി പങ്കെടുത്തു രക്ഷിക്കപ്പെട്ടു

Breaking News Global

സുവിശേഷ ട്രെയിനിംഗ് ക്യാമ്പില്‍ ബുദ്ധമത സന്യാസി പങ്കെടുത്തു രക്ഷിക്കപ്പെട്ടു
റാങ്കൂണ്‍ ‍: ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്‍മറില്‍ ഒരു ക്രിസ്ത്യന്‍ സുവിശേഷ സംഘടന നടത്തിയ സുവിശേഷ പരിശീലന ക്യാമ്പില്‍ അപ്രതീക്ഷിതമായെത്തിയ ബുദ്ധമത സന്യാസി വചനം പഠിച്ചശേഷം രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായി.

 

വലിയ എതിര്‍പ്പും സുരക്ഷാ ഭീഷണിയും ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ബുദ്ധമത സന്യാസിയുടെ പേരും ട്രെയിനിംഗ് നടത്തിയ സ്ഥലത്തെക്കുറിച്ചുമുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിട്ടില്ല.

 

മ്യാന്‍മറില്‍ സുവിശേഷകര്‍ക്കായി 3 മാസത്തെ പ്രത്യേക പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചവരില്‍ പ്രമുഖനായ ബ്രദര്‍ സ്റ്റീഫന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്. തങ്ങളുടെ പരിശീലന കോഴ്സിലേക്ക് നിരവധി സുവിശേഷകരും വിശ്വാസികളും പങ്കെടുത്തു. ഇതിനിടയില്‍ ഒരു യുവ ബുദ്ധമത സന്യാസി തന്റെ തനത് വേഷത്തില്‍ത്തന്നെ ട്രെയിംനിംഗ് കോഴ്സ് നടക്കുന്ന സ്ഥലത്തെത്തി താനും പങ്കെടുക്കുവാന്‍ താല്‍പ്പര്യപ്പെടുന്നുവെന്നറിയിച്ചപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം തോന്നി.

 

ബ്രദര്‍ സ്റ്റീഫന്‍ സന്യാസിയോടു സുവിശേഷം പങ്കുവെച്ചു. നിങ്ങളുടെ ദൈവം സത്യ ദൈവമല്ല, യേശു പറഞ്ഞു”ഞാന്‍തന്നെ വഴിയും സത്യവും ജീവനുമാകുന്നു” എന്നുള്ള വചനങ്ങളും പറഞ്ഞു മനസ്സിലാക്കി. നിങ്ങള്‍ മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി അംഗീകരിക്കുക എന്നും, നിങ്ങള്‍ക്ക് സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശനം ലഭിക്കുമെന്നും സന്യാസിയോടു പറഞ്ഞു. പിന്നീട് സന്യാസിക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു.

 

ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഉടന്‍തന്നെ ഇടപെട്ടു. “ഞാന്‍ ഇനി ബുദ്ധമത വിശ്വാസത്തില്‍ നില്‍ക്കയില്ല, വിഗ്രഹ ആരാധനയും നടത്തില്ല” എന്നു മറുപടി പറഞ്ഞു. തുടര്‍ന്നു ട്രെയിനിംഗ് ക്യാമ്പില്‍ അവസാന ദിവസം വരെ പങ്കെടുത്തു ക്രിസ്തു ശിഷ്യനായിത്തീര്‍ന്നു.

 

ക്യാമ്പ് സമാപിച്ചതിനുശേഷം വിവരം അറിഞ്ഞ ബുദ്ധമത ക്ഷേത്രക്കാര്‍ രക്ഷിക്കപ്പെട്ട സന്യാസിയെ പുറത്താക്കി ആക്രമിക്കാന്‍ മുതിര്‍ന്നു. അവിടെനിന്നും രക്ഷപെട്ടു ഇപ്പോള്‍ കര്‍ത്തൃ ദാസന്മാര്‍ക്കൊപ്പം കഴിയുകയാണ് ഈ ദൈവപൈതല്‍ ‍. ഇദ്ദേഹത്തിനുവേണ്ടി ഏവരും പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.