യേശു എന്റെ വീണ്ടെടുപ്പുകാരന്‍; ഭൂകമ്പത്തെ അതിജീവിച്ചവരുടെ സാക്ഷ്യങ്ങള്‍ ഉയരുന്നു

യേശു എന്റെ വീണ്ടെടുപ്പുകാരന്‍; ഭൂകമ്പത്തെ അതിജീവിച്ചവരുടെ സാക്ഷ്യങ്ങള്‍ ഉയരുന്നു

Asia Breaking News

യേശു എന്റെ വീണ്ടെടുപ്പുകാരന്‍; ഭൂകമ്പത്തെ അതിജീവിച്ചവരുടെ സാക്ഷ്യങ്ങള്‍ ഉയരുന്നു

വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പങ്ങള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയിലുള്ള തിരച്ചില്‍ തുടരുകയാണ്.

അതിജീവിച്ചവര്‍ ഇപ്പോള്‍ അതിജീവനത്തിന്റെയും നഷ്ടത്തിന്റെയും കഥകള്‍ പങ്കിടാന്‍ തുടങ്ങിയിരക്കുന്നു. ഇതുവരെ നൂറുകണക്കിനു പേരെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്.

മരണ സംഖ്യ പതിനായിരത്തോളം എത്തുമെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കും അസ്ഥിരമായ അവശിഷ്ടങ്ങള്‍ക്കുമിടയില്‍ കാണാതായ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി കുടുംബങ്ങള്‍ കാത്തിരിക്കുകയാണ്.

പുറത്തെടുക്കപ്പെട്ടവര്‍ ഭൂമിക്കടിയിലെ ഭീകരാവസ്ഥയെക്കുറിച്ച് വിവരിക്കുന്നു. ചിലര്‍ നിശ്ചലരായി ജലാംശം നിലനിര്‍ത്തിക്കൊണ്ടു മാത്രമാണ് ജീവന്‍ നിലനിര്‍ത്തിയതെന്നു പറഞ്ഞു.

മറ്റു ചിലര്‍ മണിക്കൂറുകളോളം സഹായത്തിനായി നിലവിളിച്ചതും പ്രാര്‍ത്ഥിച്ചതും തുണയായി.

നമുക്ക് എല്ലാം നഷ്ടപ്പെട്ടു. പക്ഷെ എന്റെ വീണ്ടെടുപ്പുകാരന്‍ ജീവിക്കുകയും നമ്മെ നിലനിര്‍ത്തുകയും ചെയ്യുന്നുവെന്ന് എനിക്കറിയാം.

ലാഗ്വെയ്റയിലെ അനുന്‍സിയാഡോറ ഡിസിയോണ്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ശുശ്രൂഷകനും രക്ഷിക്കപ്പെട്ടതുമായ പാസ്റ്റര്‍ കാര്‍ലോസ് പറഞ്ഞു.

ചര്‍ച്ച് ഹാള്‍ തകര്‍ന്നു പലരും കുടുങ്ങിയപ്പോയി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവശിഷ്ടങ്ങള്‍ക്കിടിയില്‍ 106 മണിക്കൂര്‍ കുടുങ്ങിക്കിടന്ന 21 കാരനായ യുവാവ് പറഞ്ഞു.

തന്നെ രക്ഷിക്കാന്‍ ദൈവത്തിന്റെ ദൂതന്മാര്‍ വരണമെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. ദൈവത്തിന്റെ മാലാഖമാര്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ച രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.