നെസ്ളെയുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് കൃത്രിമ നിറങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും
ആഗോള ഭക്ഷ്യോല്‍പ്പാദന കമ്പനിയായ നെസ്ളെ തങ്ങളുടെ മുഴുവന്‍ ഉല്‍പ്പന്നങ്ങളില്‍നിന്നും കൃത്രിമ ഭക്ഷ്യ നിറങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ തീരുമാനിച്ചു.
2026 അവസാനത്തോടെ ആഗോള തലത്തില്‍ ഈ ലക്ഷ്യം കൈവരിക്കുമെന്ന് നെസ്ളെയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ സ്റ്റെഫാന്‍ പാല്‍സര്‍ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇതോടെ ഉല്‍പ്പന്നങ്ങളില്‍നിന്ന് കൃത്രിമ നിറങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയായി നെസ്ളെ സ്ഥാനം പിടിക്കും.
യു.എസിലെ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍നിന്ന് നെസ്ളെ നേരത്തെതന്നെ കൃത്രിമ നിറങ്ങള്‍ ഒഴിവാക്കിയിരുന്നു.
കൃത്രിമ ചേരുകള്‍ അടങ്ങിയ പ്രോസ്സസ് ചെയ്ത ഭക്ഷണങ്ങളോട് ഉപഭോക്താക്കള്‍ താല്‍പ്പര്യം കാണിക്കാത്തതാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് പാല്‍സര്‍ പറഞ്ഞു.

