ശുദ്ധവായു വില്‍പ്പനയ്ക്ക്; 400 മില്ലിയുടെ കുപ്പിക്ക് 11 ഡോളര്‍

ശുദ്ധവായു വില്‍പ്പനയ്ക്ക്; 400 മില്ലിയുടെ കുപ്പിക്ക് 11 ഡോളര്‍

Asia Breaking News

ശുദ്ധവായു വില്‍പ്പനയ്ക്ക്; 400 മില്ലിയുടെ കുപ്പിക്ക് 11 ഡോളര്‍
റോം: പ്രാണവായുവിനുപോലും വില കൊടുക്കേണ്ടി വരുന്ന ഒരു ദിവസം വരും എന്ന് പഴമക്കാര്‍ പറയുന്ന പഴഞ്ചൊല്ല് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്.

വായു മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്ന ഈ കാലത്ത് പ്രാണവായുവിനും വിലകൊടുക്കേണ്ടി വരുമെന്നുള്ള വസ്തുത ലോകം സാക്ഷ്യം വിഹിക്കുകയാണ്.

ഇറ്റലിയിലെ ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കോമോ തടാകത്തിലെ വായുവാണ് കുപ്പിയിലാക്കി വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്.

ശാന്ത സുന്ദരമായ കാലാവസ്ഥയും പ്രകൃതി ഭംഗിക്കും പേരുകേട്ട ഇടമാണ് കോമോ തടാകം. ശുദ്ധവായു ശ്വസിക്കുക എന്നതല്ല ഈ വായു കച്ചവടത്തിനു പിന്നിലെ ലക്ഷ്യം.

വിനോദ സഞ്ചാരികള്‍ക്ക് ഒരു സുവനീര്‍ എന്നവണ്ണം വായു നിറച്ച കുപ്പി വാങ്ങി ഓര്‍മ്മയ്ക്കായി സൂക്ഷിക്കണമെന്നു മാത്രം. കുപ്പി ഒരിക്കല്‍ തുറന്നാല്‍ പിന്നെ അത് പെന്‍ഹോള്‍ഡറായി ഉപയോഗിക്കാം.

ഇറ്റലി കമ്മ്യൂണിക്ക എന്ന കമ്പനിയാണ് വായു കുപ്പിയിലാക്കി വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്. ഇത്തരത്തില്‍ വായു കുപ്പിയിലാക്കി സുവനീര്‍ പോലെ വില്‍പ്പന നടത്തുന്നത് ഒരു ട്രെന്‍ഡായി മാറിക്കഴിഞ്ഞു.

സഞ്ചാരികള്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള ഉപഹാരമെന്നാണ് കോമോയിലെ വായു വില്‍പ്പനയ്ക്ക് തുടക്കമിട്ട മാര്‍ക്കറ്റിംഗ് സ്പെഷ്യലിസ്റ്റായ ഡേവിഡ് അബാഗ്നാലെ പറയുന്നത്.

കോമോയിലേതുപോലെ നേപ്പിള്‍സിലും മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും വായു ഇത്തരത്തില്‍ വാങ്ങാന്‍ കിട്ടും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.