വിമാനത്തില്‍ ഡക്ട് ടേപ്പുകൊണ്ട് ബന്ധിക്കപ്പെട്ട യാത്രികന്‍ അക്രമാസക്തനായത് മെസ്സിയാനിക് റബ്ബി സുവിശേഷം പങ്കുവെച്ചതിന്

വിമാനത്തില്‍ ഡക്ട് ടേപ്പുകൊണ്ട് ബന്ധിക്കപ്പെട്ട യാത്രികന്‍ അക്രമാസക്തനായത് മെസ്സിയാനിക് റബ്ബി സുവിശേഷം പങ്കുവെച്ചതിന്

Breaking News USA

വിമാനത്തില്‍ ഡക്ട് ടേപ്പുകൊണ്ട് ബന്ധിക്കപ്പെട്ട യാത്രികന്‍ അക്രമാസക്തനായത് മെസ്സിയാനിക് റബ്ബി സുവിശേഷം പങ്കുവെച്ചതിന്
വാർത്ത: ഷാജി എസ്

സെപ്റ്റംബര്‍ ആദ്യവാരത്തില്‍ യു.എസിലെ ഡാളസ്സില്‍നിന്നും നെവര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 618-മത്തെ നമ്പര്‍ വിമാനത്തില്‍ 67 കാരന്‍ ഡക്ട് ടേപ്പും സിപ്ടൈകളും ഉപയോഗിച്ച് സീറ്റില്‍ ബന്ധിക്കപ്പെട്ട വീഡിയോ ലോക ജനശ്രദ്ധ നേടിയിരുന്നു.

റിയല്‍ എസ്റ്റേറ്റ് ഏജന്റായ ആര്‍തര്‍ ലെയ്ന്‍ ലുന്‍ഡിനാണ് ബന്ധിക്കപ്പെട്ടത്. ഇയാള്‍ അക്രമാസക്തനായതിന്റെ കാരണം മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

എന്നാല്‍ ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുമില്ല. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ എഴുത്തുകാരനും യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച യഹൂദ വിഭാഗത്തിലെ മെസ്സിയാനിക് റബ്ബിയായ ജോനാഥാന്‍ കാന്‍ എന്ന സഹയാത്രികന്‍.

തന്റെ ഒരു പുസ്തക പ്രചാരണാര്‍ത്ഥം വീട്ടിലേക്ക് മടങ്ങനാണ് വിമാനത്തില്‍ കയറിയത്. വിമാനം പുറപ്പെടുന്നതിനു മുമ്പ് അപ്രതീക്ഷിതമായി സ്ഥാനം മാറി.

അവിടെ ഒരു മനുഷ്യന്‍ ഇരിക്കുന്നുണ്ടായിരുന്നു. തങ്ങള്‍ ഇരുവരും കണ്ടു മണിക്കൂര്‍ സംസാരിച്ചു. തന്റെ പുസ്തകങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ താന്‍ വിവരിച്ചു.

യേശുക്രിസ്തു രക്ഷകനും ദൈവവുമാണെന്ന് പങ്കുവെച്ചു. ഒരിക്കല്‍ നിരീശ്വരവാദിയായിരുന്ന താന്‍ പിന്നീട് ദൈവത്തിങ്കലേക്ക് തിരിഞ്ഞ സാക്ഷ്യവും സുവിശേഷവും പങ്കുവെച്ചപ്പോള്‍ പെട്ടന്ന് ലുന്‍ഡിന്‍ പ്രകോപിതനായി യേശുവിനെയും ദൈവത്തെയും ശപിക്കാന്‍ തുടങ്ങി.

അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ച് പരിസരം മറന്ന അയാള്‍ തന്നെ മര്‍ദ്ദിച്ചു. കൂടുതല്‍ അക്രമാസക്തനായപ്പോള്‍ മറ്റു യാത്രക്കാര്‍ ഇടപെട്ടു.

അവര്‍ക്കു നേരെയും ലുന്‍ഡിന്‍ തിരിഞ്ഞപ്പോള്‍ വിമാന ജീവനക്കാരും മറ്റു യാത്രക്കാരും ചേര്‍ന്ന് ലുന്‍ഡിനെ സീറ്റില്‍ ബന്ദിക്കുകയായിരുന്നു. താന്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.