പാസ്റ്റര്‍ പ്രവചന ദര്‍ശനത്തില്‍ കണ്ട യുവതിയെ കൃത്യ സ്ഥലത്തു കണ്ടെത്തി,

പാസ്റ്റര്‍ പ്രവചന ദര്‍ശനത്തില്‍ കണ്ട യുവതിയെ കൃത്യ സ്ഥലത്തു കണ്ടെത്തി,

Breaking News Europe USA

പാസ്റ്റര്‍ പ്രവചന ദര്‍ശനത്തില്‍ കണ്ട യുവതിയെ കൃത്യ സ്ഥലത്തു കണ്ടെത്തി, ഒടുവില്‍ യേശുവിനെ സ്വീകരിച്ചു
ന്യുയോര്‍ക്ക്: കൃപാവര ശുശ്രൂഷയോടെ കര്‍ത്താവിന്റെ ദാസനായി സേവനം അനുഷ്ഠിച്ചു വരികയാണ് കാനഡക്കാരനായ പാസ്റ്റര്‍ ഷോണ്‍ ഗാബി.

കഴിഞ്ഞ ദിവസം പാസ്റ്റര്‍ ഷോണിനു കര്‍ത്താവായ യേശുക്രിസ്തു പ്രവചനത്തില്‍ ഒരു ദര്‍ശനം നല്‍കി. അമേരിക്കയില്‍ കഴിഞ്ഞ 5-6 വര്‍ഷങ്ങളായി ഒരു പെണ്‍കുട്ടി വീടുവിട്ടിറങ്ങി നടക്കുന്നു. അവളുടെ പേരിന്റെ ആദ്യത്തെ അക്ഷരം ജെ ആണെന്നും, അവള്‍ വളരെ നിരാശയിലാണെന്നും, വരണ്ട ത്വക്ക്, തവിട്ടു നിറത്തിലുള്ള തലമുടി, കറുത്ത ഷര്‍ട്ട് ധരിച്ചിരിക്കുന്നു, അവള്‍ ഒരു കോഫി ഷോപ്പില്‍ ഒരു റൌണ്ട് മേശയ്ക്കു മുന്നിലിരുന്ന് കാപ്പി കുടിക്കുന്നു. ഈ ദര്‍ശനം അമേരിക്കയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ലഭിച്ചത്.

പെട്ടന്ന് ദൈവാത്മാവ് തന്നോട് ആ കുട്ടിയെ കണ്ടെത്താന്‍ ഹൃദയത്തില്‍ പ്രേരണ നല്‍കിയതിനാല്‍ ആ പെണ്‍കുട്ടി അത്ര അകലത്തിലല്ല എന്നുള്ള കാര്യത്തില്‍ പാസ്റ്റര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അദ്ദേഹം അടുത്തുള്ള കോഫി ഷോപ്പുകള്‍ അന്വേഷിച്ചു ചെന്നു. ഒരു കോഫി ഷോപ്പിലേക്കു കയറി നോക്കിയപ്പോള്‍ കര്‍ത്താവ് തനിക്കു ദര്‍ശനത്തില്‍ കാണിച്ചുതന്ന ഒരു പെണ്‍കുട്ടിയുടെ അതേ ലക്ഷണത്തോടുകൂടിയ ഒരു പെണ്‍കുട്ടി റൌണ്ട് മേശയ്ക്കു അരികിലിരുന്നു കാപ്പി കുടിക്കുന്നു.

പാസ്റ്റര്‍ അവളെ ഒരിക്കല്‍ കൂടി ശ്രദ്ധിച്ചു. താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആ പെണ്‍കുട്ടി കര്‍ത്താവ് തനിക്കു ദര്‍ശനത്തില്‍ കാണിച്ച എല്ലാ സാമ്യങ്ങളുമുണ്ടെന്നു കാണുകയും അത്ഭുതപ്പെടുകയും ചെയ്തു. പാസ്റ്റര്‍ അവളോടു സംസാരിച്ചു തുടങ്ങി. “ഞാന്‍ കാനഡയില്‍നിന്നും വരുന്നു, കര്‍ത്താവായ യേശുക്രിസ്തു എനിക്ക് ഒരു ദര്‍ശനം കാണിച്ചുതന്നു.

വളരെ നിരാശയില്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയുണ്ടെന്നും അവളോടു സംസാരിക്കണമെന്നും അവളുടെ രൂപവും വസ്ത്രധാരണവും ഒക്കെ വിവിരിച്ചു എന്നും, പെണ്‍കുട്ടിയുടെ പേരിന്റെ ആദ്യ അക്ഷരം ജെ ആണെന്നും അറിയിച്ചു”. ഇതുകേട്ട പെണ്‍കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.

“എന്റെ പേര് ജെന്നിഫര്‍ ‍. ഞാന്‍ 5-6 വര്‍ഷത്തോളമായി അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ അലഞ്ഞു നടക്കുകയായിരുന്നു. എന്റെ പിതാവിന്റെ ഉപദ്രവം സഹിക്കാതെ 18-ാം വയസ്സില്‍ വീടു വിട്ടതാണ്. എന്റെ സ്വദേശം ന്യുയോര്‍ക്കിലെ ബുഫലോ എന്ന പട്ടണത്തിലാണ്.

അവള്‍ പാസ്റ്ററോട് എല്ലാം തുറന്നു പറഞ്ഞു. ഈ സമയം പാസ്റ്റര്‍ ഷോണ്‍ എല്ലാം ശ്രവിച്ച ശേഷം അവളെ ആശ്വസിപ്പിച്ചു. യേശുക്രിസ്തു എന്ന നിത്യ സ്നേഹിതനെയും രക്ഷകനെയും പറ്റി അവളോടു സംസാരിച്ചു.

യേശുവിനെ സ്വീകരിച്ചാല്‍ രക്ഷ പ്രാപിക്കുമെന്നും പുതിയ സൃഷ്ടിയായി ജീവിക്കുന്നതിന് അര്‍ത്ഥമുണ്ടെന്നും വിവരിച്ചു സുവിശേഷം പങ്കുവെച്ചു. പെണ്‍കുട്ടി എല്ലാം കേട്ട് അനുതപിച്ചു. യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുകയുണ്ടായി. തുടര്‍ന്ന് ഈ സംഭവം പാസ്റ്റര്‍ ഷോണ്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു.