പ്രതികൂലങ്ങള്‍ക്കിടയിലും ചൈനയില്‍ 200 ദശലക്ഷം ബൈബിളുകള്‍ അച്ചടിച്ചു

പ്രതികൂലങ്ങള്‍ക്കിടയിലും ചൈനയില്‍ 200 ദശലക്ഷം ബൈബിളുകള്‍ അച്ചടിച്ചു

Breaking News Global

പ്രതികൂലങ്ങള്‍ക്കിടയിലും ചൈനയില്‍ 200 ദശലക്ഷം ബൈബിളുകള്‍ അച്ചടിച്ചു
ബീജിംഗ്: ചൈനയില്‍ ക്രൈസ്തവ ആരാധനയ്ക്കും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും കടുത്ത എതിര്‍പ്പുകളും നിരോധനങ്ങളുമൊക്കെ നിലനില്‍ക്കുമ്പോഴും അതിന്റെയെല്ലാം ഇടയില്‍ ദൈവവചനത്തിന്റെ ഓരോ കോപ്പികളും പുറത്തു വരുന്നത് അഭിമാനത്തോടെയാണ്. ചൈനയിലെ ബൈബിള്‍ പ്രസാധക സ്ഥാപനമായ എമിറ്റി പ്രസ്സിന്റെ പ്രവര്‍ത്തനം ശക്തമായി നടക്കുവാന്‍ ദൈവം സഹായിച്ചുകൊണ്ടിരിക്കുന്നു.

1987-ലാണ് എമിറ്റി പ്രസ്സ് സ്ഥാപിതമായത്. ഇതുവരെ 200 ദശലക്ഷം ബൈബിളുകളാണ് അച്ചടിച്ചിറക്കിയത്. 25 വര്‍ഷം മുമ്പ് 100 ദശലക്ഷം ബൈബിളുകള്‍ അച്ചടിച്ചിരുന്നു.

അതിനുശേഷം കഴിഞ്ഞ മാസം നവംബര്‍ വരെ 100 ദശലക്ഷം ബൈബിള്‍ കൂടി അച്ചടിച്ചിറക്കുകയായിരുന്നു. 85 ദശലക്ഷം ബൈബിളുകളും വിതരണം ചെയ്തത് ചൈനയിലെതന്നെ വിവിധ സഭകളിലാണ്. ഇതില്‍ ബ്രെയ്ലി ബൈബിളുകളും ഉള്‍പ്പെടും.

11 പ്രാദേശിക ഭാഷകളിലും ബൈബിള്‍ അച്ചടിച്ചു വിതരണം ചെയ്തു. ബാക്കി 115 ബില്യണ്‍ ബൈബിളുകള്‍ 140 രാജ്യങ്ങളിലും മറ്റും വിതരണം ചെയ്തു.

ഇനി വളരെ വേഗത്തില്‍ 300 ദശലക്ഷമായി ഉയര്‍ത്തുമെന്ന് എമിറ്റി ഫൌണ്ടേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ക്യുയി ഷോങ് ഗുയി പറഞ്ഞു. യൂണിയന്‍ ബൈബിള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.