യിസ്രായേലില്‍ 3700 വര്‍ഷം പഴക്കമുള്ള ചീപ്പ് കണ്ടെടുത്തു

യിസ്രായേലില്‍ 3700 വര്‍ഷം പഴക്കമുള്ള ചീപ്പ് കണ്ടെടുത്തു

Breaking News Middle East

യിസ്രായേലില്‍ 3700 വര്‍ഷം പഴക്കമുള്ള ചീപ്പ് കണ്ടെടുത്തു
യെരുശലേം: തെക്കന്‍ യിസ്രായേലില്‍ 3700 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന ആനക്കൊമ്പില്‍ തീര്‍ത്ത ചീപ്പ് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.

ടെല്‍ലാഖിഷില്‍ 2016-ലായിരുന്നു ഈ ചീപ്പ് ഗവേഷകര്‍ മണ്ണിനടിയില്‍നിന്നും കണ്ടെടുത്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം യിസ്രായേലിലെ ഹീബ്രു യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ചെറിയ അക്ഷരത്തില്‍ കുറിച്ച വാചകങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും ഇതു സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുകയുമായിരുന്നു.

ആനക്കൊമ്പില്‍ രൂപകല്‍പ്പന ചെയ്ത ചീപ്പില്‍ പുരാതന കനാന്യ ആല്‍ഫബെറ്റിക്കലിലുള്ള എഴുത്തും ഉണ്ടെന്നു മനസ്സിലാക്കിയ ഗവേഷകര്‍ വിശദമായി പഠനം നടത്തിയതിന്റെ ഫലമായി 17 അക്ഷര വാചകം മനസ്സിലാക്കി.
“ഈ കൊമ്പന്‍ മുടിയിലെയും താടിയിലെയും പേന്‍ വേരോടെ പിഴുതെറിയട്ടെ” എന്നാണ് ചീപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാചകം എന്നു തിരിച്ചറിയുകയായിരുന്നു.

അന്നത്തെ ആളുകളുടെ മുടിയും താടിയും ചീകുവാനായി ഉപയോഗിച്ചിരുന്ന ഈ ചീപ്പിലെ വാചകം ആളുകളെ സ്വയം ബോധവാന്മാരാക്കാന്‍ ഉദ്ദേശിച്ചു നിര്‍മ്മിച്ചതായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ബിസി 1800 കാലഘട്ടത്തില്‍ കനാന്യ അക്ഷരമാല ആളുകളുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്നതായി ഗവേഷകര്‍ പറയുന്നു.

ആളുകള്‍ പേന്‍ ശല്യം മൂലം ബുദ്ധിമുട്ടനുഭവിച്ചപ്പോള്‍ പേനിനെ ഉന്മൂല നാശം വരുത്താന്‍ അന്നും ആളുകള്‍ ശ്രദ്ധിച്ചിരുന്നു എന്നതിന്റെ തെളിവാണിതെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ഹീബ്രു യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ യോസഫ് ഗാര്‍ഫിങ്കല്‍ അഭിപ്രായപ്പെടുന്നു.

അടുത്ത വര്‍ഷങ്ങളിലായി കനാന്യ ഭാഷയില്‍ കൊത്തിയ ഒട്ടവനധി നിര്‍മ്മിതികള്‍ കണ്ടെടുക്കാനായെന്നും അദ്ദേഹം പറഞ്ഞു.

അന്ന് കനാന്‍ നാട്ടില്‍ ആനകളോ ആനക്കൊമ്പുകളോ ഇല്ലായിരുന്നെന്നും ഒരു ആഡംബര ഉല്‍പ്പന്നമായി എവിടെനിന്നോ ഇറക്കുമതി ചെയ്ത ഒരു വസ്തുവായിരിക്കാം ഈ ചീപ്പെന്നും ഗാര്‍ഫിങ്കല്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.