വിറ്റാമിന്‍ ഡി കുറവാണെങ്കില്‍ സൂര്യപ്രകാശം ഏല്‍ക്കണം

വിറ്റാമിന്‍ ഡി കുറവാണെങ്കില്‍ സൂര്യപ്രകാശം ഏല്‍ക്കണം

Breaking News Health

വിറ്റാമിന്‍ ഡി കുറവാണെങ്കില്‍ സൂര്യപ്രകാശം ഏല്‍ക്കണം
ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ വിറ്റാമിന്‍ ഡിയുടെ പങ്ക് വലുതാണ്.

എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ ഘടകം കൂടിയാണിത്. എന്നാല്‍ ഈ കാലഘട്ടത്തില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ വിറ്റാമിന്‍ ഡിയുടെ അഭാവം കണ്ടുവരുന്നു.

അതിനു കാരണം പലരും അല്പം പോലും സൂര്യപ്രകാശം കൊള്ളുന്നില്ല എന്നതാണ്. ശരീരത്തിന് ആവശ്യം വേണ്ട വിറ്റാമിന്‍ ഡി പ്രദാനം ചെയ്യുന്നതില്‍ ഏറ്റവും നല്ല ശ്രോതസ്സാണ് സൂര്യന്‍ ‍.

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ സഹായത്തോടെ നമ്മുടെ ശരീരം തന്നെയാണ് വിറ്റാമന്‍ ഡി നിര്‍മ്മിക്കുന്നത്. പത്ത് മിനിറ്റ് ഇളം വെയില്‍ കൊള്ളുന്നത് നല്ലതാണ്.

ശരീരം മുഴുവന്‍ മൂടിപ്പുതച്ചുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കി വേണം വെയില്‍ കൊള്ളാന്‍ ‍. പ്രത്യേകിച്ച് ശൈത്യകാലത്ത് വെയില്‍ കൊള്ളുന്നത് വളരെ നല്ലതാണ്. ഉച്ചസമയത്തും വെയില്‍ കൊള്ളാം.

ഈ സമയത്താണ് സൂര്യന്‍ കൂടുതല്‍ ശക്തമായ അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ പുറത്തു വിടുന്നത്. എന്നാല്‍ ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നതും നല്ലതല്ല.

വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.