സ്വാതന്ത്ര്യത്തിന്റെ 50-ാം വര്‍ഷത്തില്‍ ബംഗ്ളാദേശ്; ക്രൈസ്തവര്‍ ഭീതിയില്‍ത്തന്നെ

സ്വാതന്ത്ര്യത്തിന്റെ 50-ാം വര്‍ഷത്തില്‍ ബംഗ്ളാദേശ്; ക്രൈസ്തവര്‍ ഭീതിയില്‍ത്തന്നെ

Breaking News Global

സ്വാതന്ത്ര്യത്തിന്റെ 50-ാം വര്‍ഷത്തില്‍ ബംഗ്ളാദേശ്; ക്രൈസ്തവര്‍ ഭീതിയില്‍ത്തന്നെ
ധാക്ക: ഇന്ത്യയുടെ അയല്‍ രാജ്യമായ ബംഗ്ളാദേശ് കഴിഞ്ഞ ദിവസമാണ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചത്.

കിഴക്കന്‍ പാക്കിസ്ഥാനായിരുന്ന ബംഗ്ളാദേശ് 1971 മാര്‍ച്ച് 26-നായിരുന്നു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടത്. രാജ്യത്തെ ഭരണഘടന ഉറപ്പു നല്‍കുന്ന അതിപ്രധാനപ്പെട്ട ഒരു വാഗ്ദാനമാണ് എല്ലാ പൌരന്മാര്‍ക്കും നീതി. അവരുടേതായ മതപരമായ ആചാരങ്ങള്‍ പ്രവര്‍ത്തിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം.

കൂടാതെ 2018-ല്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാനായി ഭരണഘടനയുടെ പ്രധാനഭാഗം ഒരിക്കല്‍ക്കൂടി പ്രഖ്യാപിക്കുകയുണ്ടായി. ബംഗ്ളാദേശില്‍ മതസ്വാതന്ത്ര്യത്തിനും സാമുദായിക ഐക്യത്തിനുമായി പ്രത്യേക നടപടികള്‍ കൈക്കൊള്ളും എന്ന്.

ഇത്രയൊക്കെ മതസ്വാതന്ത്ര്യം രാജ്യത്തെ പൌരന്മാര്‍ക്ക് വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും അത് പ്രവര്‍ത്തിയില്‍ കാണുന്നില്ല. ഇസ്ളാമിക ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ളാദേശില്‍ ഇപ്പോഴത്തെ ക്രൈസ്തവരുടെ എണ്ണം 9,03,000 ആണ്. ജനസംഖ്യ വെറും 0.5% മാത്രം.

ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ബംഗ്ളാദേശ് ഒട്ടും പിന്നിലല്ല. മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. ശുശ്രൂഷകരും വിശ്വാസികളും ആക്രമിക്കപ്പെടുന്നു. ഭരണകൂടത്തിന്റെ യാതൊരു ആനുകൂല്യങ്ങളും സംരക്ഷണവും ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്ക് ലഭിക്കുന്നില്ലെന്ന് ക്രൈസ്തവ നേതാക്കള്‍ പരാതിപ്പെടുന്നു.