വനനശീകരണം രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം

വനനശീകരണം രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം

Breaking News Top News

വനനശീകരണം രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം
വനനശീകരണം വൈറസ് ബാക്ടീരിയ രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനങ്ങള്‍ ‍. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ കോവിഡ് വൈറസ് വ്യാപനത്തിനു വന നശീകരണവുമായി ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

നിരവധി മനുഷ്യ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ എബോള, പന്നിപ്പനി, സീക്ക വൈറസ്, സാര്‍സ് മേര്‍സ് എന്നീ പൂര്‍വ്വ വ്യാധികളുടെ വ്യാപനവും ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വ്യാപകമായ തോതില്‍ നടക്കുന്ന വന നശീകരണം ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് രോഗങ്ങള്‍ പടരുന്നതെന്ന് ഫ്രോണ്ടിയേഴ്സ് ഇന്‍ വെറ്ററിനറി സയന്‍സ് ജേണലില്‍ മാര്‍ച്ച് 14-ന് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

വിഷയത്തില്‍ പഠനം നടത്തിയ സെര്‍ജ് മൊറാബ വലിയ തോതിലുള്ള വ്യവസായിക ഉല്‍പ്പാദന സംരഭങ്ങള്‍ വിവിധതരം ജീവജാലങ്ങള്‍ വസിക്കുന്ന വനമേഖലകളെ നശിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു.
കൂടാതെ ഏക വിളകള്‍ മാത്രം കൃഷി ചെയ്യുന്ന വാണിജ്യ, വ്യാവസായിക തോട്ടങ്ങളും പുതിയ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

വനം വെട്ടിത്തെളിക്കുന്നത് കൊതുക്, ഈച്ച മുതലായവ പെരുകുന്നതിനും ഇവയില്‍നിന്നും മൃഗങ്ങളിലേക്കും അതുവഴി മനുഷ്യരിലേക്കും രോഗാണുക്കള്‍ വേഗത്തില്‍ പടരുന്നതിനും കാരണമാകുന്നു. കാട് നശിപ്പിക്കപ്പെടുമ്പോള്‍ ചിലയിനം ജീവി വര്‍ഗ്ഗങ്ങള്‍ തുടച്ചു നീക്കപ്പെടുകയും എലി, കൊതുക് പോലുള്ളവ പെരുകുകയും ചെയ്യുന്നു.

ഇവ മനുഷ്യരില്‍ രോഗാണുക്കളെ പരത്തുന്നു. വനനശീകരണം മലേറിയ പടരാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിച്ചതായി ബ്രസ്സീലില്‍ നടത്തിയ ഒരു പഠനവും കണ്ടെത്തിയിട്ടുണ്ട്.