യുദ്ധം: യിസ്രായേലില്‍ മാനസീകരോഗ്യ ചികിത്സ 24 ശതമാനം വര്‍ദ്ധിച്ചു
യെരുശലേം: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യിസ്രായേലില്‍ മാനസീകാരോഗ്യ ചിക്ത്സയ്ക്കുള്ള ആവശ്യം ഏകദേശം 24 ശതമാനം വര്‍ദ്ധിച്ചതായി ക്ളാലിറ്റ് ഹെല്‍ത്ത് സര്‍വ്വീസസ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
യുദ്ധത്തിന്റെ ഫലമായി വര്‍ദ്ധിച്ചുവരുന്ന മാനസിക ആഘാതവും നീണ്ടു നില്‍ക്കുന്ന ദേശീയ ആഘാതവും ഇത് ചൂണ്ടിക്കാണിക്കുന്നു.
യിസ്രായേലിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ സ്ഥാപനവും രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും സേവനം നല്‍കുന്നതുമായ ക്ളാലിറ്റ് യുദ്ധത്തിന്റെ ആരംഭത്തിനുശേഷം 290 പുതിയ മാനസീകാരോഗ്യ വിദഗ്ധരെ നിയമിച്ചതായും രാജ്യത്തിലുടനീളം 40 മാനസീകാരോഗ്യ ക്ളിനിക്കുകള്‍ വികസിപ്പിച്ചതായും പറഞ്ഞു.
നിരന്തരമുള്ള മിസൈല്‍ ആക്രമണങ്ങള്‍, അടിയന്തിര സാഹചര്യങ്ങളില്‍ മെഡിക്കല്‍ സേവനങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത എന്നിവയുള്‍പ്പെടെ നീണ്ടു നില്‍ക്കുന്ന സംഘര്‍ഷത്തിന്റെ ആവശ്യങ്ങളുമായി ആശുപത്രികള്‍ എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിലും ശ്രദ്ധിക്കുന്നു.

