ആയിരക്കണക്കിനു ക്രൈസ്തവര്‍ പാലായനം ചെയ്തു

ആയിരക്കണക്കിനു ക്രൈസ്തവര്‍ പാലായനം ചെയ്തു

Africa Breaking News

മ്യാന്‍മര്‍ ‍: ആയിരക്കണക്കിനു ക്രൈസ്തവര്‍ പാലായനം ചെയ്തു
പട്ടാള അട്ടിമറി നടന്ന മ്യാന്‍മറില്‍ ജന ജീവിതം ദുസ്സഹമായിരിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണിപ്പോള്‍ ‍.

കാരന്‍ സംസ്ഥാനത്തെ പാപ്പൂണ്‍ ‍, നയാങ്കിള്‍ബാന്‍ ജില്ലകളില്‍ പട്ടാളക്കാരുടെ ഷെല്ലാക്രമണങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. ഇവിടത്തെ പ്രധാന ജനവിഭാഗമായ കാരന്‍ ക്രൈസ്തവര്‍ ആക്രമണങ്ങളെത്തുടര്‍ന്ന് നാടുവിടേണ്ടിവന്നു.

കുട്ടികളും മുതിര്‍ന്നവരുള്‍പ്പെടെയുള്ളവര്‍ മലനികരളിലും കാടുകളിലും അഭയം തേടിയിരിക്കുകയാണ്. ഇവര്‍ക്ക് മറ്റു സ്ഥലങ്ങളിലേക്കു പോകുവാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

ഫെബ്രുവരി 1-ന് പ്രസിഡന്റ് ആങ് സാന്‍ സൂക്വി അധികാരത്തില്‍നിന്നും പുറത്താക്കപ്പെട്ട ദിവസം മുതല്‍ രാജ്യം പട്ടാളത്തിന്റെ കൈകളിലാണ്. യഥാര്‍ത്ഥത്തില്‍ 2020 ഡിസംബര്‍ മുതലേ കാരന്‍ മേഖലകളില്‍ ഷെല്ലാക്രമണങ്ങളും ഗ്രനേഡ് ആക്രമണങ്ങളും നടക്കുന്നുണ്ടായിരുന്നു.

പട്ടാള ശബ്ദത്തിനെതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരങ്ങളാണ് തെരുവില്‍ ഇറങ്ങി പ്രതിഷേധം തുടങ്ങിയത്. പട്ടാളത്തിനെതിരെ ശബ്ദിച്ചതിന് കാരന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഡോ. നാന്‍ ഖിന്‍ ഹത്വി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റു ചെയ്യപ്പെട്ടു.