ജീവന് സാധ്യതയുള്ള 24 ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

ജീവന് സാധ്യതയുള്ള 24 ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

Breaking News Top News USA

ജീവന് സാധ്യതയുള്ള 24 ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍
വാഷിംങ്ടണ്‍ ‍: ഭൂമിയേക്കാള്‍ ജീവന് വളരെയധികം സാധ്യതയുള്ള ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ ‍. അവിടെ സൂര്യനേക്കാള്‍ മികവുറ്റ മറ്റു നക്ഷത്രങ്ങളുണ്ടെന്നും ശാസ്ത്രജ്ഞന്മാര്‍ വിശദീകരിക്കുന്നു.

ഇത്തരത്തില്‍ 24 സൂപ്പര്‍ ഹാബിറ്റബിള്‍ ഗ്രഹങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വാഷിംങ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് അത്ഭുതമുളവാക്കുന്ന വിവരങ്ങള്‍ ലോകത്തിനു ലഭിച്ചിരിക്കുന്നത്.

ഈ ഗ്രഹങ്ങള്‍ ഭൂമിയേക്കാള്‍ വലിപ്പമുള്ളതും പഴക്കം ചെന്നതും ചൂടും അതിനൊപ്പം ഈര്‍പ്പവുമുള്ളതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സൂര്യനേക്കാള്‍ കുറഞ്ഞ വേഗതയില്‍ മാറുന്ന നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്ന ഈ ഗ്രഹങ്ങളില്‍ ജീവിതം എളുപ്പത്തിലാകുമെന്ന് കണക്കുകൂട്ടലും ശാസ്ത്രജ്ഞന്മാര്‍ക്കുണ്ട്.

ഇവിടത്തെ നക്ഷത്രങ്ങള്‍ക്ക് സൂര്യനേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടിയതാണെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇവിടെ ജീവന്റെ തുടിപ്പ് ഉണ്ടെന്ന് അവകാശപ്പെടുന്നില്ല.

പകരം ജീവിതത്തിന്റെ അഭിവൃദ്ധിക്ക് ആവശ്യമായ വ്യവസ്ഥകള്‍ നിലവിലുണ്ടെന്നാണ് വ്യക്തമാകുന്നത്. കാരണം അത്തരം പ്രദേശങ്ങള്‍ കൂടുതല്‍ വാസയോഗ്യമാണെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.