രക്താര്‍ബുദം ഭേദമായി; ജനിതക സാങ്കേതിക വിദ്യ വന്‍ വിജയം
ലണ്ടന്‍ : ബ്രിട്ടനില്‍ കൌമാരക്കാരിയെ ബാധിച്ച ഗുരുതരമായ രക്താര്‍ബുദം നൂതന ജനിതക എഞ്ചിനിയറിംഗ് ചികിത്സാ രീതിയിലൂടെ ഭേദമാക്കി വൈദ്യശാസ്ത്രം വിപ്ളവം കുറിച്ചു.
ലെസ്റ്ററില്‍ നിന്നുള്ള പതിമൂന്നുകാരി അലിസയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് ഗുരുതരമായ രക്താര്‍ബുദം കണ്ടെത്തിയത്. ലണ്ടനിലെ ഗ്രേറ്റ് ഓര്‍മോണ്‍ഡ് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ‘ബേസ് എഡിറ്റിംഗ്’ ചികിത്സാ രീതി ഉപയോഗിച്ച് നടത്തിയ ശ്രമമാണ് വിജയകരമായത്.
ചികിത്സയ്ക്കു ശേഷം അലിസയില്‍ അര്‍ബുദം കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
കീമോ തെറാപ്പി, മജ്ജ മാറ്റിവെയ്ക്കല്‍ എന്നിവയ്ക്ക് വിധേയമായെങ്കിലും രോഗം ഭേദമായി. തുടര്‍ന്ന് ബേസ് എഡിറ്റിംഗ് എന്ന സങ്കേതം ഡോക്ടര്‍മാര്‍ പരീക്ഷിക്കുകയായിരുന്നു.
രോഗകാരിയായ ടി കോശത്തിലെ തന്മാത്ര ഘടന അതിസൂക്ഷ്മമായി മാറ്റം വരുത്തുന്ന പ്രക്രീയയാണിത്. ഇതോടെ രക്താര്‍ബുദ രോഗ ചികിത്സയ്ക്ക് വന്‍ നേട്ടമായി വൈദ്യശാസ്ത്രം ചരിത്രം കുറിച്ചിരിക്കുകയാണ്.