ചൈനയില്‍ പാസ്റ്റര്‍മാര്‍ക്ക് ഭീഷണി; ദീര്‍ഘ വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരും

ചൈനയില്‍ പാസ്റ്റര്‍മാര്‍ക്ക് ഭീഷണി; ദീര്‍ഘ വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരും

Breaking News Top News

ചൈനയില്‍ പാസ്റ്റര്‍മാര്‍ക്ക് ഭീഷണി; ദീര്‍ഘ വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരും
ബീജിംങ്: ക്രൈസ്തവ സഭകള്‍ക്കും പാസ്റ്റര്‍മാര്‍ക്കും എതിരെ ചൈനയില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കു ശമനമില്ല. അത് വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്ത് മതപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയാല്‍ കടുത്ത ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് ഭീഷണി. രാജ്യദ്രോഹകുറ്റം ചുമത്തി ദീര്‍ഘ വര്‍ഷക്കാലം അഴികളെണ്ണേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

വടക്കന്‍ ചൈനയില്‍ മാത്രം ഇപ്പോള്‍ ഏകദേശം നൂറിലേറെ പാസ്റ്റര്‍മാര്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ ജയിലുകളില്‍ കഴിയുകയാണ്. നിരവധി പാസ്റ്റര്‍മാരെ ചോദ്യം ചെയ്യുകയുണ്ടായി. നൂറു കണക്കിനു ഹൌസ് ചര്‍ച്ചുകള്‍ ഇതിനോടകം അടച്ചുപൂട്ടുകയുണ്ടായി.

ചൈനയില്‍ സര്‍ക്കാര്‍ രഹസ്യ അജന്‍ഡകള്‍ നടപ്പാക്കി വരികയാണെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു. ക്രൈസ്തവ സമൂഹത്തെ അടിച്ചമര്‍ത്തുകയാണ്. പല സഭകളുടെയും ആരാധനാലയങ്ങളുടെ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുകയുണ്ടായി. സ്കൂളുകളില്‍ മതപരമായ പഠനത്തിനു വിലക്കുണ്ട്. സര്‍ക്കാര്‍ ബൈബിള്‍ ചരിത്രം വളച്ചുകെട്ടി വ്യാഖ്യാനിച്ചു യേശുക്രിസ്തുവിനെ തെറ്റായ രീതിയില്‍ ചിത്രീകരിച്ച സംഭവും ഉണ്ടായി.