ആഗോള തലത്തില്‍ മുതിര്‍ന്നവരില്‍ ഭൂരിഭാഗവും കുട്ടികള്‍ മാതാപിതാക്കളേക്കാള്‍ സാമ്പത്തികമായി മോശമാകുന്നുവെന്ന് വിശ്വസിക്കുന്നു

ആഗോള തലത്തില്‍ മുതിര്‍ന്നവരില്‍ ഭൂരിഭാഗവും കുട്ടികള്‍ മാതാപിതാക്കളേക്കാള്‍ സാമ്പത്തികമായി മോശമാകുന്നുവെന്ന് വിശ്വസിക്കുന്നു

Breaking News Top News

ആഗോള തലത്തില്‍ മുതിര്‍ന്നവരില്‍ ഭൂരിഭാഗവും കുട്ടികള്‍ മാതാപിതാക്കളേക്കാള്‍ സാമ്പത്തികമായി മോശമാകുന്നുവെന്ന് വിശ്വസിക്കുന്നു

അമേരിക്ക ഉള്‍പ്പെടെ ലോകത്തെ 30 രാജ്യങ്ങളിലെ മുതിര്‍ന്നവര്‍ സാമ്പത്തികമായി തങ്ങളുടെ കുട്ടികളുടെ ഭാവി എന്തായിരിക്കുമെന്ന് ഇരുളടഞ്ഞ വീക്ഷണം പുലര്‍ത്തുന്നു.

വര്‍ദ്ധിച്ചു വരുന്ന വരുമാന അസമത്വത്തിനിടയില്‍ ഇന്നത്തെ കുട്ടികള്‍ മാതാപിതാക്കളേക്കാള്‍ മോശമായിരിക്കുമെന്ന് പകുതിയിലധികം പേരും വിശ്വസിക്കുന്നതായി പ്യൂ റിസര്‍ച്ച് സെന്ററിന്റെ സ്പ്രിംഗ് 2024 ഗ്ളോബല്‍ ആറ്റിറ്റ്യൂഡ്സ് സര്‍വ്വേയില്‍ കണ്ടെത്തി.

സര്‍വ്വേയില്‍ 57 ശതമാനം മുതിര്‍ന്നവരുടെ ശരാശരി തങ്ങളുടെ രാജ്യത്തെ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ മാതാപിതാക്കളേക്കാള്‍ സാമ്പത്തികമായി മോശമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഗാലപ്പ്, ലാംഗര്‍ റിസര്‍ച്ച് അസോസിയേറ്റ്സ്, സോഷ്യല്‍ റിസര്‍ച്ച് സെന്റര്‍, വെരിയാന്‍ എന്നിവയുടെ നേതൃത്വത്തില്‍ ടെലിഫോണ്‍, മുഖാമുഖം, ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണു പഠനം നടത്തിയത്.

യു.എസ്, കാനഡ, പോളണ്ട്, ജര്‍മ്മിനി, സ്വീഡന്‍, ഹംഗറി, നെതര്‍ലാന്‍ഡ്, ഗ്രീസ്, സ്പെയിന്‍, ഇറ്റലി, യു.കെ., ഫ്രാന്‍സ്, ഇന്ത്യ, ബംഗ്ളാദേശ്, മലേഷ്യ, ശ്രീലങ്ക മുതലായ രാഷ്ട്രങ്ങള്‍ സര്‍വ്വേയില്‍ പങ്കെടുത്തു.

ലഭ്യമായ 31 രാജ്യങ്ങളില്‍ 15 എണ്ണത്തിലും കുട്ടികള്‍ സാമ്പത്തികമായി തങ്ങളുടെ മാതാപിതാക്കളേക്കാള്‍ മോശമാകുമെന്ന് കരുതുന്നവരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.