അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തലപ്പത്ത് പെന്തക്കോസ്തുകാരി ജൂലിയ സെബുട്ടിന്‍ഡെ

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തലപ്പത്ത് പെന്തക്കോസ്തുകാരി ജൂലിയ സെബുട്ടിന്‍ഡെ

Breaking News Global

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തലപ്പത്ത് പെന്തക്കോസ്തുകാരി ജൂലിയ സെബുട്ടിന്‍ഡെ

കമ്പാല: ലെബനന്‍ പ്രധാനമന്ത്രിയാകാന്‍ അന്താരാഷ്ട്ര നീതിന്യായകോടതി (ഐസിജെ) പ്രസിഡന്റ് നവാഫ് സലാം രാജിവെച്ചത് വൈസ് പ്രസിഡന്റ് ജൂലിയ സെബുട്ടിന്‍ഡെയെ ആക്ടിംഗ് പ്രസിഡന്റിന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തി.

70 കാരിയായ ജൂലിയ സെബുട്ടിന്‍ഡെ ഉഗാണ്ടന്‍ പൌരയും ഉഗാണ്ടയിലെ പ്രമുഖ പെന്തക്കോസ്തു ചര്‍ച്ചായ കമ്പാലയിലെ വാട്ടോട്ടോ ചര്‍ച്ചിലെ (മുമ്പ് കമ്പാല പെന്തക്കോസ്തു ചര്‍ച്ച്) അംഗമാണ്.

സലാമിന്റെ യഥാര്‍ത്ഥ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരി വരെ നിലവില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സെബുട്ടിന്‍ഡെ എല്ലാ പ്രസിഡന്റു ചുമതലകളും നിറവേറ്റും.

ലോക കോടതിയുടെ ആദ്യത്തെ ആഫ്രിക്കന്‍ വനിതാ ജഡ്ജിയായി മാറിയ ക്രിസ്ത്യന്‍ ഉഗാണ്ടന്‍ നിയമജ്ഞയായ സെബുട്ടിന്‍ഡെ യിസ്രായേല്‍ ഉള്‍പ്പെട്ട കേസുകളില്‍ തന്റെ മുന്‍ഗാമികള്‍ യിസ്രായേലിനെതിരെ നടപടികള്‍ എടുക്കുമ്പോള്‍ അതിനു വിപരീതമായി വ്യത്യസ്ത നിലപാടുകള്‍ പ്രകടിപ്പിച്ചത് ലോക ശ്രദ്ധ നേടിയിട്ടുണ്ട്.

ഇത്തരത്തില്‍ യിസ്രായേലിനെതിരായി ആറോളം നടപടികള്‍ക്കെതിരെ ഈ ദൈവ ഭക്ത ഒറ്റയ്ക്കു നിലപാടുകളെടുത്തിരുന്നു.

2924 ഫെബ്രുവരി 6-നു കോടതി ജഡ്ജി നവാഫ് സലാമിനെ (ലെബനന്‍) പ്രസിഡന്റായും ജഡ്ജി ജൂലിയ സെബുട്ടിന്‍ഡെയെ (ഉഗാണ്ട) വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തിരുന്നു.

എന്നാല്‍ ജനുവരി 14-ന് സലാം പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സലാമും ആക്ടിങ് പ്രസിഡന്റ് സെബുട്ടന്‍ഡെയും തമ്മിലുള്ള വൈരുദ്ധ്യം സമീപകാല കേസുകളുടെ അവരുടെ സമീപനങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുന്‍ ലെബനന്‍ യു.എന്‍ അംബാസിഡറായിരുന്ന സലാം യിസ്രായേലിനെ അപലപിക്കാന്‍ സ്ഥിരമായി വോട്ടു ചെയ്തിരുന്നു. ഇതില്‍ സെബുട്ടിന്‍ഡെ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.

1996-ല്‍ ഉഗാണ്ടയിലെ ഹൈക്കോടതി ജഡ്ജിയായി സെബുട്ടിന്‍ഡെ നിയമിതയായി. 40 വര്‍ഷത്തെ ലീഗല്‍ കരിയറില്‍ ബൈബിളിനും ദൈവവിശ്വാസത്തിലും അധിഷ്ഠിതമായ നീതി നിര്‍വ്വഹണത്തിനു മാത്രമായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്.

വട്ടോട്ടോ ചര്‍ച്ചില്‍ നിന്ന് ഞാന്‍ തിരഞ്ഞെടുത്ത മൂല്യങ്ങള്‍ കാരണം എനിക്ക് ലോക തലത്തില്‍ നീതി നടപ്പാക്കാന്‍ അവസരമുണ്ട്. വട്ടോട്ടോയിലൂടെ ഞാന്‍ അഭിമാനിക്കുന്നു. സെബുട്ടെന്‍ഡെ പറയുന്നു. യിസ്രായേലിനെ ശപിപ്പാന്‍ ഞാന്‍ തയ്യാറല്ല. സെബുട്ടന്‍ഡെ നിലപാട് വ്യക്തമാക്കുന്നു. ജോണ്‍ ബഗുനിവയാണ് ഭര്‍ത്താവ്.

ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. ലോക കോടതി 1945 ജൂണ്‍ 26-നാണ് സ്ഥാപിതമായത്. ലോകമെമ്പാടും 193 രാജ്യങ്ങളുടെ പരിധിയിലാണ് പ്രവര്‍ത്തിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകകോടതിയുടെ ആസ്ഥാനം നെതര്‍ലണ്ടിലെ ഹേഗിലുള്ള പീസ് പാലസാണ്.

രാജ്യങ്ങള്‍ തമ്മിലുള്ള പൊതു തര്‍ക്കങ്ങള്‍ തീര്‍ക്കുകയും അന്താരാഷ്ട്ര നിയമ വിഷയങ്ങളില്‍ ഉപദേശപരമായ അഭിപ്രായങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.