മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ പട്ടാള ആക്രമണം; 21 പേര്‍ മരിച്ചു

മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ പട്ടാള ആക്രമണം; 21 പേര്‍ മരിച്ചു

Africa Breaking News Top News

മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ പട്ടാള ആക്രമണം; 21 പേര്‍ മരിച്ചു

യാങ്കൂണ്‍ ‍: മ്യാന്‍മറില്‍ ക്രൈസ്തവര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ പട്ടാളം നടത്തിയ ആക്രമണങ്ങളില്‍ 21 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്രൈസ്തവര്‍ കൂടുതലുള്ള ചിന്‍ സംസ്ഥാനത്തെ നാലു ഗ്രാമങ്ങളിലാണ് ആക്രമണമുണ്ടായത്.

പാലേത്വ നഗരത്തിലെ രണ്ടു സ്ഥലങ്ങളിലാണ് ആദ്യ ആക്രമണമുണ്ടായത്. ജറ്റ് വിമാനങ്ങളില്‍ മ്യാന്‍മര്‍ പട്ടാളം നടത്തിയ വെടിവെയ്പില്‍ 12 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം മറ്റു ഗ്രാമങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 8 പേരും കൊല്ലപ്പെട്ടു. തുടര്‍ന്നു എയര്‍ സ്ട്രൈക്ക് ആക്രമണത്തിലാണ് 2 പേര്‍ മരിച്ചത്. 12 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.

ആക്രമണങ്ങളെത്തുടര്‍ന്നു ഇവിടെനിന്നു 2000 ആളുകള്‍ മറ്റു സ്ഥലങ്ങളിലേക്കു പാലായനം ചെയ്തു. അപ്രതീക്ഷിതമായാണ് ജെറ്റ് ആക്രമണമുണ്ടായത്. രക്ഷപെട്ട ഒരു ഗ്രാമവാസി പറഞ്ഞു.

ഒരു കുടുംബത്തിലെ 7 പേര്‍ തല്‍ക്ഷണം മരിച്ചു. രണ്ടു കൌമാരക്കാരും മരിച്ചു. 3 വീടുകള്‍ അഗ്നിക്കിരയാക്കി. പരിക്കേറ്റവരെ നഗരത്തിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിന്‍ ക്രൈസ്തവര്‍ വര്‍ഷങ്ങളായി മ്യാന്‍മര്‍ പട്ടാളക്കാരുടെ ആക്രമണങ്ങള്‍ക്കിരയാകാറുണ്ട്. ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ ആക്രമിച്ചു, അവരുടെ സ്വാതന്ത്ര്യം ഹനിക്കുന്നതും ആരാധനയ്ക്കു തടസ്സം നില്‍ക്കുന്നതും പതിവാണ്.