ബൈബിള്‍ വാക്യം ഉപദേശമായി നല്‍കി തെങ്ങ് തര്‍ക്കം തീര്‍പ്പാക്കി ഹൈക്കോടതി

ബൈബിള്‍ വാക്യം ഉപദേശമായി നല്‍കി തെങ്ങ് തര്‍ക്കം തീര്‍പ്പാക്കി ഹൈക്കോടതി

Breaking News Kerala

ബൈബിള്‍ വാക്യം ഉപദേശമായി നല്‍കി തെങ്ങ് തര്‍ക്കം തീര്‍പ്പാക്കി ഹൈക്കോടതി

കൊച്ചി: ഒരു തെങ്ങിന്റെ വിഷയത്തില്‍ അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ബൈബിള്‍ വാക്യം ഉപദേശമായി നല്‍കി ഹൈക്കോടതി.

അയല്‍ക്കാരന്റെ വീട്ടിലെ തെങ്ങ് ഭീഷണിയായതിനാല്‍ വെട്ടിക്കളയാന്‍ ഉത്തരവ് തേടിയ ഹര്‍ജിയിലാണ് ബൈബിള്‍ വാക്യം ഉദ്ധരിച്ച് നല്‍കി ഹൈക്കോടതി തള്ളിയത്.

തന്റെ വീട്ടിനും വാഹനങ്ങള്‍ക്കും അയല്‍പക്കത്തെ തെങ്ങ് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നെടുമങ്ങാട് സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

അയല്‍ക്കാരനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണം (ഇംഗ്ളീഷ് വേര്‍ഷന്‍) (ലേവ്യ. 19:18, മത്തായി 22:39) മലയാളം ബൈബിളില്‍ അയല്‍ക്കാരന്‍ എന്നത് കൂട്ടുകാരന്‍ എന്നാണ്.

എന്ന ബൈബിള്‍ വചനം വിശദീകരിച്ച് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഒരു ആപത്ത് വരുമ്പോള്‍ അയല്‍ക്കാര്‍ മാത്രമേ ഉണ്ടാകുവെന്നുമുള്ള മുന്നറിയിപ്പോടുകൂടിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

പഞ്ചായത്ത്, റവന്യു, ഓംബുഡ്സ്മാന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയതിനുശേഷമാണ് ഹൈക്കോടതിയിലെത്തിയത്.

വിശദമായി പരിശോധിക്കാന്‍ കോടതി ഏര്‍പ്പെടുത്തിയ അഭിഭാഷക കമ്മീഷണര്‍ക്ക് ഒരു ലക്ഷം രൂപ ഹര്‍ജിക്കാരന്‍ ഫീസ് നല്‍കി.

എന്നാല്‍ തെങ്ങ് അപകടകരമായ രീതിയിലല്ലെന്നും കമ്പിവടം ഉപയോഗിച്ച് കെട്ടിയിട്ടിട്ടുണ്ടെന്നും തെങ്ങ് വീഴാതിരിക്കാന്‍ സംരക്ഷണ വലയം സ്ഥാപിച്ചിട്ടുണ്ടെന്നുമായിരുന്നു അഭിഭാഷക കമ്മീഷണറുടെ റിപ്പോര്‍ട്ട്.

സംരക്ഷണ വലയം ആവശ്യമെങ്കില്‍ കൂട്ടിയാല്‍ മതിയെന്നും വ്യക്തമാക്കി. നിലവില്‍ തെങ്ങ് അപകടകരമല്ലെന്നു വിലയിരുത്തിയ കോടതി കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്നു വ്യക്തമാക്കി ഹര്‍ജി തീര്‍പ്പാക്കി.

ഭാവിയില്‍ എന്തെങ്കിലും അപകടസാദ്ധ്യതയുണ്ടോയെന്നു പഞ്ചായത്ത് നിരീക്ഷിക്കാനും നിര്‍ദ്ദേശിച്ചു.

കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിനു ഹര്‍ജിക്കാരനു പിഴയൊടുക്കേണ്ടതാണെങ്കിലും കടുത്ത നടപടികള്‍ക്കു പോകുന്നില്ലെന്നു നിരീക്ഷിച്ച കോടതി പിഴ ഉത്തരവിട്ടില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.