കറുകപ്പുല്ലിനെ ഇനി കളയായി കാണരുതേ

Breaking News Health India

കറുകപ്പുല്ലിനെ ഇനി കളയായി കാണരുതേ…..
പാടങ്ങളിലും വരമ്പത്തും തകിടിയിലുകൊക്കെ സര്‍വ്വ സാധാരണയായി കണ്ടുവരുന്ന ഒരു പുല്‍ക്കൊടിയാണ് കറുക. ഇവയെ നാം പാഴ്ച്ചെടിയായാണ് കണ്ടു വരുന്നത്.

 

വളര്‍ത്തു മൃഗങ്ങളുടെ ഇഷ്ട സസ്യമായ കറുകച്ചെടി മനുഷ്യനും വളരെ ഉപകാരപ്രദമാണെന്നുള്ള കാര്യം ഇനിയെങ്കിലും ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ത്യയിലെവിടെയും ജലാംശമുള്ള മണ്ണില്‍ സമൃദ്ധമായി വളര്‍ന്നു വരുന്ന ഈ ഔഷധച്ചെടി തണ്ടിന്റെ നിറത്തെ അടിസ്ഥാനമാക്കി പെണ്‍ കറുകയെന്നും നീലക്കറുകയെന്നും രണ്ടായി തിരിച്ചിരിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഔഷധ ഗുണത്തിനു വ്യത്യാസമൊന്നുമില്ല.

 

കഫം, പിത്ത രഗങ്ങള്‍ ശമിപ്പിക്കുന്നതിനു, രക്തത്തിലെ അഴുക്കു നീക്കുന്നതിനും, ചൊറി, ചിരങ്ങ്, വിഷപ്പുണ്ണ് എന്നിവ ശമിപ്പിക്കുന്നതിനും കറുകയുടെ നീര് ഏലാദി കല്‍ക്കം ചേര്‍ത്തു കാച്ചിയ വെളിച്ചെണ്ണ ഫലപ്രദമാണ്. പ്രസവത്തിനുഷഷശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് 25 മില്ലി വീതം കറുകനീര് ദിവസവും രണ്ടുനേരം സേവിക്കാം.

 

പിഞ്ചു കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന മലബന്ധത്തിന് കറുകനീരില്‍ അല്‍പം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കൊടുക്കുന്നതും പഴമക്കാരുടെ രീതിയാണ്. മസ്തിഷ്ക്ക വളര്‍ച്ചക്കുറവ്, ഓര്‍മ്മക്കുറവ്, ബുദ്ധിമാന്ദ്യം, ഉറക്കക്കുറവ് എന്നിവയ്ക്ക് കറുകനീരില്‍ രുദ്രാക്ഷം പൊടിച്ച് ചേര്‍ത്ത് അല്‍പ്പം തേനും ചേര്‍ത്ത് തുടര്‍ച്ചയായി നല്‍കുന്നു. മോണരോഗങ്ങള്‍ ‍, പല്ലിന്റെ ഉള്ളില്‍നിന്നും രക്തം വരുക, വായ്നാറ്റം, പല്ലിന്റെ നിറവ്യത്യാസം എന്നിവയ്ക്ക് കറുക ഉണക്കി കത്തിച്ച് ചാമ്പലാക്കി അതില്‍ അല്‍പ്പം ഇന്തുപ്പ് ചേര്‍ത്ത് മിനുസമായി പൊടിച്ച് പല്ലിലും മോണയിലും തേച്ച് ഉഴിയുക.

 

 

രക്തത്തിലെ ഹീമോഗ്ളോബിന്‍ ‍, വര്‍ദ്ധിപ്പിക്കുവാന്‍ കറുകനീര് അതിരാവിലെ അരഗ്ളാസ് വീതം കുടിക്കാവുന്നതാണ്. കറുകപ്പുല്ല് ചവച്ചിറക്കുകയും ചെയ്യാവുന്നതാണ്. പ്രമേഹ രോഗികള്‍ക്കുണ്ടാകുന്ന ക്ഷീണം, മലബന്ധം, വിളര്‍ച്ച, രക്തക്കുറവ് എന്നീ അസുഖങ്ങള്‍ക്ക് ലോഹാസവും, അഭയാരിഷ്ടം ഇവയോടൊപ്പം 25 മില്ലി കറുകനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം കുടിക്കാവുന്നതാണ്.

Leave a Reply

Your email address will not be published.