ഇന്ത്യയില്‍ ഭൂമി ഉടമസ്ഥാവകാശത്തില്‍ വന്‍ അസമത്വമെന്ന് കണ്ടെത്തല്‍

ഇന്ത്യയില്‍ ഭൂമി ഉടമസ്ഥാവകാശത്തില്‍ വന്‍ അസമത്വമെന്ന് കണ്ടെത്തല്‍

Breaking News India

ഇന്ത്യയില്‍ ഭൂമി ഉടമസ്ഥാവകാശത്തില്‍ വന്‍ അസമത്വമെന്ന് കണ്ടെത്തല്‍

ഇന്ത്യയിലെ ഭൂവുടമസ്ഥതയില്‍ നിലനില്‍ക്കുന്ന കടുത്ത അസമത്വം വേള്‍ഡ് ഇന്‍ ഇക്വാളിറ്റി ലാബിന്റെ പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടു.

ഇന്ത്യയിലെ ഭൂമി അസമത്വം പ്രകൃതി, ചരിത്രം, വിപണികള്‍ എന്ന പേരില്‍ നിതിന്‍ കുമാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ 10 ശതമാനം വരുന്ന മുന്നോക്ക വിഭാഗങ്ങളാണ് രാജ്യത്തെ ആകെ ഭൂമിയുടെ 44 ശതമാനവും കൈവശം വച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ 46 ശതമാനം കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമിയില്ല. അതേ സമയം സമ്പന്നരായ 10 ശതമാനം കുടുംബങ്ങള്‍ ആകെ ഭൂമിയുടെ പകുതിയോളം നിയന്ത്രിക്കുന്നു.

പഠന വിധേയമാക്കിയ ഗ്രാമങ്ങളില്‍ ഏറ്റവും വലിയ ഭൂവുടമയുടെ ശരാശരി വിഹിതം 12.4 ശതമാനമാണ്. എന്നാല്‍ 3.5 ശതമാനം ഗ്രാമങ്ങളില്‍ ഒരു വ്യക്തി തന്നെ 50 ശതമാനത്തിലധികം ഭൂമി കൈവശം വച്ചിരിക്കുന്ന സാഹചര്യം ഉണ്ട്.

സാമൂഹിക ശ്രേണികളും ജാതിവ്യവസ്ഥയും ഭൂമി ലഭ്യതയെ സ്വാധീനിക്കുന്നു.

പട്ടിക ജാതി വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന ഇടങ്ങളില്‍ ഭൂമി ലഭ്യതയിലെ അസമത്വം വളരെ കൂടുതലാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.