കുടിയൊഴിക്കപ്പെടുന്നവരുടെ കടങ്ങള്‍ വീട്ടാന്‍ മെഗാചര്‍ച്ച് 1 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കി

കുടിയൊഴിക്കപ്പെടുന്നവരുടെ കടങ്ങള്‍ വീട്ടാന്‍ മെഗാചര്‍ച്ച് 1 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കി

Africa Breaking News

കുടിയൊഴിക്കപ്പെടുന്നവരുടെ കടങ്ങള്‍ വീട്ടാന്‍ മെഗാചര്‍ച്ച് 1 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കി

വിര്‍ജീനിയ: യു.എസിലെ ഒരു ചരിത്രപ്രസിദ്ധമായ ആഫ്രിക്കന്‍-അമേരിക്കന്‍ കറുത്തവര്‍ഗ്ഗക്കാരുടെ മെഗാ ചര്‍ച്ച് ക്രിസ്തുവിന്റെ സ്നേഹം ഭൌതിക നമ്മയിലൂടെ അശരണരെ സഹായിക്കാനായി പങ്കുവെച്ചു.

വിര്‍ജീനിയായിലെ അല്ക്സാണ്ട്രിയയിലെ ആല്‍ഫ്രഡ് സ്ട്രീറ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് പ്രാദേശിക പൊതുഭവനങ്ങളിലെ കുടിയൊഴിപ്പിക്കലിനു ഇരകളായ 338 കുടുംബങ്ങളുടെ കടങ്ങള്‍ വീട്ടാനായി 1 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കി മാതൃകയായത്.

ഈ വര്‍ഷം ആദ്യം നടന്ന ഉപവാസത്തിലും പ്രാര്‍ത്ഥനയിലും സഭ ശ്രദ്ധയൂന്നിയതിനുശേഷമാണ് ഇങ്ങനെയൊരു ഉദ്യമത്തിനു സാക്ഷ്യം വഹിച്ചത്.

കര്‍ത്താവ് ഞങ്ങളുടെ ജീവിതങ്ങളെ മാത്രമല്ല, നമ്മുടെ ദേശത്തെയും മാറ്റട്ടെയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ഈസ്റ്റര്‍ ഞായറാഴ്ച സഭയുടെ മുഖ്യ ശുശ്രൂഷകന്‍ റവ. ഹൊവാര്‍ഡ് ജോണ്‍ വെസ്ളി പറഞ്ഞു.

പൊതു ഭവന നിര്‍മ്മാണത്തിലുള്ളവരെ സഹായിക്കുന്നതിനുള്ള ഒരു പ്രാദേശിക ശ്രമമായ ഫ്രഷ് സ്റ്റാര്‍ട്ട് ഇനിഷ്യേറ്റീവിനെക്കുറിച്ചു അലക്സാണ്ട്രിയയിലെ താങ്ങാനാവുന്ന ഭവനങ്ങളില്‍നിന്ന് കുടിയിറക്കപ്പെടാന്‍ പോകുന്ന ചില കുടുംബങ്ങളുടെ കടംവീട്ടാന്‍ സഭ എങ്ങനെ പങ്കെടുക്കുന്നുവെന്നതിനെക്കുറിച്ചു വെസ്ളി വിശദീകരിച്ചു.

ഓഡിറ്റുകളും ലെഡ്ജറുകളും നടത്തി എല്ലാ കുടുംബങ്ങളുമായും സംസാരിച്ച് കടം പരിശോധിച്ചശേഷം ആ സീക്ക് ഓഫറിലൂടെ 338 കുടുംബങ്ങളെ 10,49,000 ചിലവില്‍ കുടിയൊഴിപ്പിക്കുന്നത് തടയാന്‍ സഹായിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്.

വെസ്ളി പറഞ്ഞു. 1803-ല്‍ സ്ഥാപിതമായ ആല്‍ഫ്രഡ് സ്ട്രീറ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഇപ്പോള്‍ 10,000 അംഗങ്ങളുണ്ട്.

കഴിഞ്ഞ വര്‍ഷം സൌത്ത് കരോലിന ആസ്ഥാനമായുള്ള സെന്റ് അഗസ്റ്റിന്‍ യൂണിവേഴ്സിറ്റിയിലെ 11 ബിരുദ ധാരികളുടെ കോളേജ് കടം വീട്ടാന്‍ ഈ ചര്‍ച്ച് 132,400 ഡോളര്‍ സംഭാവന ചെയ്തതും എടുത്തു പറയേണ്ടതുണ്ട്.

ദൈവ സഭകള്‍ കാലഘട്ടത്തില്‍ അതിന്റെ ഇതേപോലുള്ള കര്‍ത്തവ്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്താല്‍ ദൈവത്തിന്റെ നാമം ദേശത്ത് ഉയര്‍ത്തിക്കാട്ടാനിടയാകും.

അനേകരെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കുവാനും ഇടയാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.