യുഎസിലെ മഞ്ഞുവീഴ്ച: മരണത്തില്‍നിന്നും 154 പേരെ രക്ഷിച്ച് പാസ്റ്റര്‍
ന്യുയോര്‍ക്ക്: യുഎസിലെ ന്യുയോര്‍ക്കില്‍ കടുത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അപകടത്തിലായ 154 ജീവിതങ്ങളെ പക്ഷിച്ചത് പാസ്റ്റര്‍ .
ന്യുയോര്‍ക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ബഫല്ലോയിലാണ് പാസ്റ്റര്‍ രക്ഷകനായത്. കഴിഞ്ഞ മാസം ബഫല്ലോയില്‍ കടുത്ത മഞ്ഞുവീഴ്ചയുണ്ടായപ്പോള്‍ ജനങ്ങള്‍ക്ക് മരണത്തെ അഭിമുഖീകരിക്കേണ്ട സ്ഥിതി ഉണ്ടായി.
നഗരത്തിലെ സ്പിരിറ്റ് ഓഫ് ട്രൂത്ത് അര്‍ബന്‍ മനിസ്ട്രിയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ അല്‍ റോബിന്‍സണ്‍ ഭാര്യ വിവിയന്‍ എന്നിവര്‍ തങ്ങളുടെ മക്കളുമായി ചര്‍ച്ച് ക്യാമ്പസില്‍ ആയിരിക്കവേ അവര്‍ക്ക് ഫുഡ് ഒരുക്കുന്നതിനുള്ള തിരക്കിലായിരുന്നു.
ഡിസംബര്‍ 30-ന് ഭയാനകമായ ഒരു ഉഗ്ര ശബ്ദം കേട്ടു. ഗ്രമായ ശബ്ദത്തോടെ മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും ആരംഭിച്ചു.
അടുത്തുള്ള താമസക്കാരുടെ വീടുകളുടെ മുകളിലും മറ്റും മഞ്ഞുപാളികള്‍ പുറത്തിറങ്ങാന്‍ കഴിയാത്തവണ്ണം വീണു ബുദ്ധിമുട്ടി. ആളുകള്‍ തണുത്തു മരവിച്ചു.
മൈനസ് 20 ഡിഗ്രിയിലെ തണുപ്പ്. റോബിന്‍സണും ഭാര്യയും നാട്ടുകാരെ സഹായിക്കാനൊരുങ്ങി. വിശന്നും ക്ഷീണിച്ചു വലഞ്ഞ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരെ തന്റെ ചര്‍ച്ച് ഹാളിലേക്കും ചില്‍ഡ്രന്‍സ് ഹോം കെട്ടിടത്തിലേക്കും കൊണ്ടുവന്നു.
കുട്ടികള്‍ക്കുവേണ്ടി കരുതിവെച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ അവര്‍ക്കുവേണ്ടി നല്‍കി ജീവന്‍ രക്ഷിച്ചു.

