ചൈനയില്‍ രണ്ട് ഹൌസ് ചര്‍ച്ചുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
ഗ്വാങ്ഡങ്: ചൈനയില്‍ രണ്ട് ഹൌസ് ചര്‍ച്ചുകള്‍ അടച്ചുപൂട്ടാന്‍ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു. തെക്കന്‍ ചൈനയിലെ ഗ്വാങ്ഡങ് പ്രവിശ്യയില്‍ ജിയാങ്മെനിലെയും, ഗുവാങ്ഷോയിലെയും രണ്ടു ആരാധനാലയങ്ങളാണ് അടച്ചുപൂട്ടാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയത്.
ജിയാങ്മെനിലെ സായ്ക്സിന്‍ ചര്‍ച്ചും, ഗുവാങ്ഷോയിലെ പാസ്റ്റര്‍ ലിന്‍ ഷിയാങ്ങോ സ്ഥാപിച്ച് ആരാധന നടത്തുന്ന ആരാധനാലയവുമാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. രണ്ടിടത്തും അനുമതി ഇല്ലാതെയാണ് ആരാധന നടത്തുന്നത് എന്ന് ആരോപിച്ചാണ് പോലീസ് നടപടി.
സായ്ക്സിന്‍ ചര്‍ച്ച് ഒരു വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു സഭകളിലും നൂറുകണക്കിന് വിശ്വാസികളാണ് കര്‍ത്താവിനെ ആരാധിച്ചു വരുന്നത്. രജിസ്ട്രേഷന്‍ നല്‍കാന്‍ ഭരണകൂടം തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പാസ്റ്റര്‍ പറഞ്ഞു.

