വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെയും കൊച്ചുമക്കളെയും വീട്ടില്‍നിന്നും ഒഴിവാക്കാം; സുപ്രീം കോടതി
ന്യൂഡെല്‍ഹി: വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ മനസ്സില്ലാത്ത മക്കളെയും കൊച്ചുമക്കളെയും വീട്ടില്‍നിന്ന് ഒഴിവാക്കാമെന്ന് സുപ്രീം കോടതി.
ഉത്തര്‍പ്രദേശുകാരനായ രവികാന്ത് ഗുപ്ത തന്റെ 81-കാരിയായ മാതാവിന്റെ സംരക്ഷണത്തിനായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന ഇടപെടല്‍.
രവികാന്ത് വാങ്ങിയ വീട്ടിലാണ് മകനും കുടുംബവും വൃദ്ധമാതാവും താമസിക്കുന്നത്. എന്നാല്‍ കൊച്ചുമകനും ഭാര്യയും ചേര്‍ന്ന് മുത്തശ്ശിയെ ബലം പ്രയോഗിച്ച് മാറ്റി ഓള്‍ഡ് ഏജ് ഹോമിലാക്കി.
ഇതിനെതിരായാണ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അദ്ധ്യക്ഷനായ മെയിന്റനന്‍സ് ട്രൈബ്യുണലിനെ രവികാന്ത് സന്ദര്‍ശിച്ചിരുന്നു.
മകനെയും കുടുംബത്തെയും വീട്ടില്‍നിന്നും ഒവിവാക്കാന്‍ ഉത്തരവ് നേടി. എന്നാല്‍ മകന്റെ ഹര്‍ജി പരിഗണിച്ച അലഹബാദ് ഹൈക്കോടതി ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കി.
ഇതോടെയാണ് രവികാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി മുത്തശ്ശിയെ സംരക്ഷിക്കാനും കൊച്ചുമകനെയും ഭാര്യയെയും വീട്ടില്‍നിന്നും ഇറക്കി വിടാനും ഉത്തരവു നല്‍കി.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ