13-മത്തെ വയസില്‍ ഖുറാന്‍ മനപാഠമാക്കി; സൌദിയില്‍ ജനിച്ച അറബി ഇന്ന് സുവിശേഷകന്‍

13-മത്തെ വയസില്‍ ഖുറാന്‍ മനപാഠമാക്കി; സൌദിയില്‍ ജനിച്ച അറബി ഇന്ന് സുവിശേഷകന്‍
സ്വപ്നത്തില്‍ തന്റെ ബാല്‍ക്കണി വാതിലുകള്‍ തുറന്നിരിക്കുന്നതും തുടര്‍ന്ന് ഒരു വലിയ വെളിച്ചവും ഒരു മനുഷ്യന്റെ രൂപവും അദ്ദേഹം ദര്‍ശിച്ചു.

13-മത്തെ വയസില്‍ ഖുറാന്‍ മനപാഠമാക്കി; സൌദിയില്‍ ജനിച്ച അറബി ഇന്ന് സുവിശേഷകന്‍

ലോകത്ത് ക്രൈസ്തവ മാര്‍ഗ്ഗത്തിനും ആരാധനയ്ക്കും ഏറ്റവും എതിര്‍പ്പുള്ള രാജ്യങ്ങളിലൊന്നായ സൌദി അറേബ്യയിലെ ഒരു യാഥാസ്ഥിക അറബി കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ടയാളാണ് അഹമ്മദ് ജോക്താന്‍. 13 വയസുള്ളപ്പോള്‍ത്തന്നെ അദ്ദേഹം ഖുറാന്‍ മുഴുവനും മനപാഠമാക്കി.

ക്രിസ്തുമാര്‍ഗ്ഗം എന്താണെന്നുപോലും അന്ന് അറിഞ്ഞിരുന്നില്ല. ജോക്താന്റെ മാതാവ് ഇസ്ളാമിക നിയമപ്രകാരം നിയമപരമായി അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കാന്‍ അധികാരമുള്ള ഒരു ഇസ്ളാമിക മത പണ്ഡിതനായ മുഫ്തിയായി സേവനമനുഷ്ഠിച്ചു.

അതുകൊണ്ട് തന്നെ തന്റെ മകനെയും കര്‍ക്കശമായ ഇസ്ളാമിക വിശ്വാസത്തിലും മതപരമായ വേലിക്കെട്ടിനള്ളിലും വളര്‍ത്തി.

ഹൈസ്കൂള്‍ ബിരുദം നേടിയ ശേഷം ജോക്താന്‍ മെഡിക്കല്‍ സ്കൂളില്‍ ചേര്‍ന്നു. എന്നാല്‍ സൌദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ഇംഗ്ളീഷില്‍ നടത്തിയിരുന്നതിനാല്‍ തന്റെ കോഴ്സ് പിന്തുടരാന്‍ ജോക്താന് ബുദ്ധിമുട്ടായി.

ഒടുവില്‍ ഇംഗ്ളീഷ് പഠിക്കാനായി അദ്ദേഹം ന്യൂസിലാന്‍ഡിലെ ഓക്ളാന്‍ഡിലേക്ക് പോയി. ന്യൂസിലാന്‍ഡിലെ രണ്ടരമാസത്തെ താമസത്തിനുശേഷം ഹോട്ടല്‍ മുറിയില്‍ ഉറങ്ങുമ്പോള്‍ താന്‍ ഒരു ഉജ്ജ്വലമായ സ്വപ്നം കണ്ടതായി ജോക്താന്‍ പറഞ്ഞു.

സ്വപ്നത്തില്‍ തന്റെ ബാല്‍ക്കണി വാതിലുകള്‍ തുറന്നിരിക്കുന്നതും തുടര്‍ന്ന് ഒരു വലിയ വെളിച്ചവും ഒരു മനുഷ്യന്റെ രൂപവും അദ്ദേഹം ദര്‍ശിച്ചു. ഒരു ശബ്ദം അവനോടായി പറഞ്ഞു "എന്റെ അടുക്കല്‍ വരുവിന്‍'' എന്ന്.

പിന്നീട് അദ്ദേഹം വെളുത്ത തൂണുകളുള്ള ഒരു കെട്ടിടത്തിന്റെ ചിത്രം കണ്ടു. മറ്റൊരു നിര്‍ദ്ദേശം കേട്ടു. വെളുത്ത തൂണുകളുടെ വീട്ടിലേക്ക് പോവുക അവിടെ നിനക്ക് സത്യം കണ്ടെത്താനാകും''.

അമാനുഷികമായ അദൃശ്യ അനുഭവം നേരിട്ട ജോക്താന്‍ പുലര്‍ച്ചെ 3 മണിക്ക് റിസപ്ഷനിസ്റ്റിന്റെ അടുത്തേക്ക് പോയി തന്റെ മുറിയില്‍ എന്തോ കുഴപ്പമുണ്ടെന്ന് അറിയിച്ചു.

സൌദിയിലേക്ക് തിരികെ പോകുവാനുള്ള ക്രമീകരണത്തിനായി ട്രാവല്‍ ഏജന്‍സിയെ ബന്ധപ്പെട്ടു. പിറ്റേന്ന് രാവിലെ ഇംഗ്ളീഷ് ക്ളാസില്‍ പങ്കെടുക്കുമ്പോള്‍ ജോക്താന്‍ തന്റെ സ്വപ്നം പങ്കുവെച്ചു. ക്രിസ്ത്യാനിയായ അദ്ധ്യാപിക അവന്‍ യേശുവിനെ കണ്ടതായി താന്‍ വിശ്വസിക്കുന്നതായി അവനോടു പറഞ്ഞു.

പിറ്റേദിവസം ജോക്താന്‍ ഓക്ളാന്‍ഡിലൂടെ അലഞ്ഞു നടക്കുമ്പോള്‍ സ്വപ്നത്തില്‍ കണ്ടതുപോലെയുള്ള ഒരു കെട്ടിടം അദ്ദേഹം കാണുവാനിടയായി. അത് ഒരു ചര്‍ച്ചായിരുന്നു.

ജോക്താന്‍ ചര്‍ച്ചിനുള്ലിലേക്ക് കയറി. പാസ്റ്റര്‍ ബ്രയാന്‍ ജോണ്‍സനെ കണ്ടുമുട്ടി. പാസ്റ്റര്‍ സൌദി അറേബ്യയില്‍നിന്നുള്ള ഒരാളുമായി സുവിശേഷം പങ്കിടാനുള്ള അവസരത്തിനായി തന്റെ സഭയിലെ അംഗങ്ങളോടുകൂടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ജോക്താന്റെ അനുഭവം കേട്ട പാസ്റ്റര്‍ ഇസ്ളാം മതത്തെ പരാമര്‍ശിച്ചുകൊണ്ട് ക്രിസ്ത്യന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അതില്‍ ഈസ (യേശു)വിനെപ്പറ്റിയുള്ള ഖുറാനിലെ പരാമര്‍ശങ്ങള്‍ എടുത്തു പറഞ്ഞു. അടുത്ത മൂന്ന് ദിവസങ്ങളില്‍ പാപം, രക്ഷ, ക്രിസ്തുവിന്റെ വ്യക്തിത്വം, ദൈവത്വം എന്നിവയെപ്പറ്റി ഇരുവരും ചര്‍ച്ച ചെയ്തു.

അങ്ങനെ സുവിശേഷം പങ്കുവെച്ചപ്പോള്‍ ജോക്താന് വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. താങ്കള്‍ യേശുവിനെ വിശ്വസിക്കുന്നുവോ എന്നു യോഹന്നാന്‍ 14-ന്റെ 6-മത്തെ വാക്യം ഉദ്ധരിച്ചു സംസാരിച്ചു.

ജോക്താന്‍ യേശുവില്‍ വിശ്വസിച്ചു. അനുതപിച്ച് അങ്ങനെ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങി. സൌദിയിലേക്ക് തിരികെ വന്നപ്പോള്‍ ജോക്താന് ലഭിച്ച ബൈബിള്‍ പാഠപുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചിരുന്നു.

രാജ്യത്ത് ബൈബിള്‍ കൊണ്ടുവരുവാന്‍ അനുവദിക്കാത്ത കാലം. വേലക്കാരി ബൈബിള്‍ കണ്ടു വീട്ടുകാരും താമസിക്കാതെ വിവരം അറിഞ്ഞു.

ജോക്താനെ സഹോദരന്മാര്‍ മര്‍ദ്ദിച്ചു. 13 പല്ലുകള്‍ നഷ്ടപ്പെട്ടു. പിതാവ് എ.കെ. 47 തോക്ക് കാണിച്ചു ഭീഷണിപ്പെടുത്തി. ബൈബിള്‍ കത്തിക്കാന്‍ പിതാവ് ഉത്തരവിട്ടു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാതെ വന്നപ്പോള്‍ വീട്ടുകാര്‍ ജോക്താനെ പുറത്താക്കി.

അങ്ങനെ അദ്ദേഹം മറ്റൊരു സ്ഥലത്തേക്കു മാറി താമസിച്ചു. തന്റെ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു പുസ്തകം എഴുതി. ഫ്രം മക്ക ടു ക്രൈസ്റ്റ് എ ട്രൂ സ്റ്റോറി ഫ്രം ദി സണ്‍ ഓഫ് മെക്കാന്‍ മുഫ്തി എന്ന പുസ്തകം.

മുസ്ളീം പശ്ചാത്തലത്തില്‍നിന്നും കടന്നുവന്നവരെ സംരക്ഷിക്കാനും സഹായിക്കാനുമായി സ്ഥാപിച്ച സംഘടനയായ മെക്കാ ടു ക്രൈസ്റ്റ് മിനിസ്ട്രീസ് ഇന്റര്‍നാഷണലിന്റെ സഹ സ്ഥാപകനാണ് അദ്ദേഹം.

വിവിധ രാജ്യങ്ങളില്‍ ഒട്ടേറെ സുവിശേഷ യോഗങ്ങളില്‍ സുവിശേഷം അറിയിച്ചു. മുസ്ളീങ്ങളോട് സുവിശേഷം പങ്കുവെയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!