കുടിയിറക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കിയ ചര്‍ച്ചില്‍ ഗുണ്ടാ സംഘ ആക്രമണം: 47 മരണം
പോര്‍ട്ട്-ഓ-പ്രിന്‍സ്: ഹെയ്ത്തിയില്‍ തലസ്ഥാന നഗരിക്കടുത്ത് ഒരു ചര്‍ച്ചിനുള്ളില്‍ ആയുധ ധാരികളായ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 47 പേര്‍ കൊല്ലപ്പെട്ടു.
50-ലധികം പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തതായി ഐക്യരാഷ്ട്ര സഭ ചൊവ്വാഴ്ച അറിയിച്ചു. കെന്‍സ്കോഫിലെ കുന്നിന്‍ ചരിവിലുള്ള കുടിയിറക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കിയരുന്ന ന്യൂ കവനന്റ് സുവിശേഷ സഭയുടെ ആരാധനാലയത്തിലും കോമ്പൌണ്ടിലും ഞായറാഴ്ച രാത്രി 10.30-ഓടെയാണ് ആക്രമണം ആരംഭിച്ചത്.
തിങ്കളാഴ്ച വരെ ആക്രമണം തുടര്‍ന്നതായി കെന്‍സ്കോഫ് മേയര്‍ മാസില്ലോണ്‍ ജീന്‍ പറഞ്ഞു.
വിവ് അന്‍സാന്റം എന്ന പേരിലറിയപ്പെടുന്ന ഗുണ്ടാ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് അദ്ദേഹം പറഞ്ഞത്.
ആക്രമണത്തില്‍ 22 പേര്‍ പരിക്കേല്‍ക്കുകയും 50-ഓളം പേരെ തട്ടിക്കൊണ്ടുപോവുകയുമുണ്ടായി. അക്രമികള്‍ വീടുകള്‍ അഗ്നിക്കിരയാക്കിയതായും കുതിരകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ കത്തിച്ചതായും അതിജീവിച്ചവര്‍ പറഞ്ഞു.
ആരാധനാലയങ്ങള്‍ക്കും സമീപമുള്ള കെട്ടിടങ്ങള്‍ക്കും തീയിട്ടു. സമീപ വര്‍ഷങ്ങളില്‍ നടന്ന ഏകവും വലിയതുമായ ആക്രമണമാണിതെന്ന് പ്രാദേശിക ഭരണകൂടം പറഞ്ഞു.
ആക്രമണത്തെത്തുടര്‍ന്ന് പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ടെന്ന് ഹെയ്ത്തി സര്‍ക്കാര്‍ പറഞ്ഞു.

